ഇറാനിൽ ഹെലികോപ്ടർ തകർന്ന് റെവല്യൂഷനറി ഗാർഡ്സ് ജനറൽ കൊല്ലപ്പെട്ടു
text_fieldsതെഹ്റാൻ: ഇറാനിൽ ഹെലികോപ്റ്റർ തകർന്ന് മുതിർന്ന കമാൻഡർ ഉൾപ്പെടെ രണ്ട് ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഗോലെസ്താൻ പ്രവിശ്യയിലെ നെയ്‌നാവ ബ്രിഗേഡ് കമാൻഡർ ജനറൽ ഹമീദ് മസന്ദറാനി, പൈലറ്റ് ഹമദ് ജന്ദഗി എന്നിവരാണ് കൊല്ലപ്പെട്ടത്.
സിസ്താൻ, ബലൂചിസ്താൻ പ്രവിശ്യകളിലെ സിർകന്ദ് മേഖലയിലാമ് ഹെലികോപ്ടർ തകർന്നുവീണതെന്ന് ഐ.ആർ.ജി.സി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഹെലികോപ്ടർ തകർന്നതിന്‍റെ കാരണത്തെക്കുറിച്ചോ മറ്റു വിശദാംശങ്ങളോ പ്രസ്താവനയിൽ ഇല്ല.
ഭീകരരെ നേരിടുന്നതിനിടെയാണ് ഹെലികോപ്ടർ തകർന്നതെന്ന് വിവിധ മാധ്യമങ്ങൾ പറയുന്നു. ഇറാൻ സുരക്ഷാസേനയും സുന്നി ഗ്രൂപ്പുകളും തമ്മിൽ ഏറ്റുമുട്ടൽ പതിവായ മേഖലയാണിത്. ഒക്ടോബർ 26നുണ്ടായ ആക്രമണത്തിൽ 10 പൊലീസുകാർ കൊല്ലപ്പെട്ടതോടെ മേഖലയിൽ സൈനിക നീക്കം ശക്തമാക്കിയിരിക്കുകയാണ് ഇറാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.