ഇത്യോപ്യയിൽ മണ്ണിടിച്ചിൽ; 229 മരണം, നിരവധിപേർ മണ്ണിനടിയിൽ
text_fieldsആഡിസ് അബബ: ഇത്യോപ്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 229 ആയി. കാണാതായവരുടെ എണ്ണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. മണ്ണിനടിയിൽപെട്ട അഞ്ചുപേരെ രക്ഷപ്പെടുത്തി.പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് മണ്ണിടിച്ചിലുണ്ടായ ഗോഫ സോണിലെ കമ്യൂണിക്കേഷൻ ഓഫിസ് മേധാവി കസഹുൻ അബയ്നെ പറഞ്ഞു.
തലസ്ഥാനമായ ആഡിസ് അബബയിൽനിന്ന് 320 കിലോമീറ്റർ അകലെ തെക്കൻ ഇത്യോപ്യയിലെ കെഞ്ചോ ഷാച്ച ഗോസ്ഡി ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമാണ് മണ്ണിടിച്ചിലുണ്ടായത്.
രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞതാണ് മരണസംഖ്യ ഉയരാൻ കാരണം. ദുരന്തത്തിൽ പ്രധാനമന്ത്രി അബി അഹമ്മദ് ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തത്തിനായി ഫെഡറൽ ഡിസാസ്റ്റർ പ്രിവൻഷൻ ടാസ്ക് ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.