ബ്രിക്സ് കൂട്ടായ്മയിൽ ചേരാൻ ഇറാനും അർജന്‍റീനയും
text_fieldsദുബായ്: ഇന്ത്യയുൾപ്പെടുന്ന ബ്രിക്സ് കൂട്ടായ്മയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് ഇറാനും അർജന്‍റീനയും. ഇതിനായി ഇരു രാജ്യങ്ങളും അപേക്ഷ സമർപ്പിച്ചു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണ ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്.
ബ്രിക്സിൽ ചേരുന്നതിനുള്ള താൽപര്യം കഴിഞ്ഞ ദിവസവും അർജന്‍റീന പ്രസിഡന്‍റ് ആൽബർട്ടൊ ഫെർണാണ്ടസ് അറിയിച്ചിരുന്നു. ഇവർ അപേക്ഷ നൽകിയ കാര്യം റഷ്യൻ വിദേശകാര്യ വക്താവ് മരിയ സകറോവയാണ് അറിയിച്ചത്. ഇറാൻ ബ്രിക്സിലേക്ക് എത്തുന്നത് ഇരു പക്ഷത്തിനും ഗുണമായിരിക്കുമെന്ന് ഇറാന്‍റെ വിദേശകാര്യ വക്താവ് പറഞ്ഞു.
ഏഷ്യ, ദക്ഷിണ അമേരിക്ക, മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായി അടുക്കാൻ റഷ്യ കാലങ്ങളായി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ എതിർത്ത് അമേരിക്കയും യൂറോപ്പും റഷ്യക്ക് മേൽ ഉപരോധങ്ങൾ കടുപ്പിച്ചത് തിരിച്ചടിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.