വിമാനത്തിന്‍റെ ചക്രത്തിൽ തൂങ്ങി കാബൂളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേർ വീണ് മരിച്ചു -VIDEO
text_fieldsകാബൂൾ: താലിബാൻ അധികാരം പിടിച്ച അഫ്ഗാനിസ്താനിൽ നിന്നും വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ മരിച്ചു. വിമാനത്തിന്‍റെ ചക്രത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചവരാണ് ദാരൂണമായി മരിച്ചത്. തെഹ്റാൻ ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
കാബൂളിൽ നിന്നും വിമാനം പറന്നുയർന്നയുടൻ രണ്ട് പേർ വീഴുന്നതാണ് വിഡിയോയിലുള്ളത്. വിമാനത്തിന്‍റെ ചക്രത്തോട് ചേർത്ത് ശരീരം കയർ കൊണ്ട് ബന്ധിപ്പിച്ചാണ് ഇവർ അഫ്ഗാൻ വിടാൻ ശ്രമിച്ചത്. എന്നാൽ, ഈ ശ്രമം വിഫലമാവുകയായിരുന്നു. താലിബാൻ അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചതോടെ നിരവധി പേരാണ് രാജ്യം വിടാനുള്ള ശ്രമം നടത്തുന്നത്.
അഫ്ഗാൻ വിടാനായി ആയിരക്കണക്കിന് പേരാണ് ഇന്ന് കാബൂളിലെ ഹാമിദ് കർസായി ഇന്‍റർനാഷണൽ വിമാനത്താവളത്തിലെത്തിയത്. ആൾക്കൂട്ടം നിയന്ത്രണാതീതമായതോടെ യു.എസ് സൈന്യം ആകാശത്തേക്ക് വെടിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.