
വീണ്ടും ലോകത്തെ മുനയിൽനിർത്തി പറക്കുംതളിക; വിസ്മയ മുനമ്പിൽ ഹവായ് ജനത
text_fieldsകഴിഞ്ഞ ആഴ്ച സന്ധ്യാസമയത്ത് ഹവായ് ദ്വീപിൽ കടലിനരികെ കാഴ്ച കണ്ടിരുന്ന എണ്ണമറ്റ ആളുകൾക്ക് മുന്നിൽ മിന്നായംപോലെയെത്തി കടലിൽ തകർന്നുവീണ 'പറക്കുംതളിക'യെ വിശ്വസിക്കണോ തള്ളണോ എന്നറിയാതെ ലോകം. കാലങ്ങളായി അന്യഗ്രഹ ജീവികളെയും പറക്കുംതളികകളെയും കുറിച്ച് പറന്നുനടക്കുന്ന അഭ്യൂഹങ്ങളെ കുടുതൽ ശക്തമാക്കിയാണ് ഒരാഴ്ച മുമ്പ്- അതായത് കഴിഞ്ഞ െചാവ്വാഴ്ച കാഴ്ചയെത്തിയത്. കണ്ടുനിന്നവരിൽ ഒരാൾ ഉടൻ പൊലീസിൽ അറിയിച്ചുവെന്ന് മാത്രമല്ല, വിഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
നീലനിറത്തിലുള്ള വസ്തു ഏറെ നേരം ആകാശത്ത് അതിവേഗം സഞ്ചരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അന്യഗ്രഹ ജീവികളാണോ അതല്ല, സാങ്കേതിക തകരാറിൽ 'പിടയുന്ന' വിമാനമാണോ എന്നു തുടങ്ങി അഭ്യൂഹങ്ങൾ പലതു പരന്നു. ചിലർ വിശദീകരണങ്ങൾ നൽകി ശാസ്ത്രീയ മറുപടിയുമായി എത്തിയെങ്കിലും അതും കാര്യമായി അംഗീകരിക്കപ്പെട്ടിട്ടില്ല.
വിഷയത്തിൽ അമേരിക്കൻ ഏജൻസിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ഇടപെട്ടിട്ടുണ്ടെങ്കിലും കൃത്യമായ ഉത്തരം നൽകാനായിട്ടില്ല. സംഭവം പരിശോധിച്ചുവരികയാണെന്നാണ് അധികൃതരുശട വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.