നിരോധനാജ്ഞ ലംഘിച്ചുവെന്ന് സമ്മതിച്ച് ബ്രിട്ടീഷ് മുസ്‍ലിം വിരുദ്ധ പ്രവർത്തകൻ ടോമി റോബിൻസൺ
text_fieldsലണ്ടൻ: ടോമി റോബിൻസൺ എന്ന പേരിൽ അറിയപ്പെടുന്ന ബ്രിട്ടീഷ് മുസ്‍ലിം വിരുദ്ധ പ്രവർത്തകനായ സ്റ്റീഫൻ യാക്‌സ്‌ലി ലെനൻ അപകീർത്തി കേസിൽ പുറപ്പെടുവിച്ച നിരോധന ഉത്തരവ് ലംഘിച്ച് കോടതിയലക്ഷ്യം നടത്തിയതായി സമ്മതിച്ചു.
2021ൽ സ്‌കൂളിൽ വെച്ച് ഒരു സിറിയൻ അഭയാർത്ഥി ഒരു പെൺകുട്ടിയെ ആക്രമിച്ചുവെന്ന് തെറ്റായി അവകാശപ്പെട്ട അപകീർത്തികരമായ പ്രസ്താവന ആവർത്തിക്കുന്നതിൽനിന്ന് ലെനനെ കോടതി തടയുകയും നിരോധനാജ്ഞക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. എന്നാൽ, നിരോധനാജ്ഞ ലംഘിച്ചതിന് കോടതിയലക്ഷ്യത്തിന് ലെനനെതിരെ ബ്രിട്ടന്റെ സോളിസിറ്റർ ജനറൽ നിയമനടപടി സ്വീകരിച്ചു. ജൂലൈയിൽ ബ്രിട്ടൻ വിട്ടപ്പോൾ മൊബൈൽ ഫോൺ പിൻകോഡ് നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് തീവ്രവാദ നിയമപ്രകാരം വെള്ളിയാഴ്ച കുറ്റം ചുമത്തിയതിന് ശേഷം കസ്റ്റഡിയിൽ കോടതിയിൽ ഹാജരാക്കിയിരുന്നു.
തിങ്കളാഴ്ച ലണ്ടനിലെ വൂൾവിച്ച് ക്രൗൺ കോടതിയിൽ ഹാജരായ ലെനൻ നിരോധനാജ്ഞ ലംഘിച്ചതായി സമ്മതിച്ചു. സൗത്ത്‌പോർട്ടിലെ ഒരു ഡാൻസ് വർക്ക്‌ഷോപ്പിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ജൂലൈ അവസാനം ബ്രിട്ടനിലുടനീളം ദിവസങ്ങളോളം കലാപത്തിന് കാരണമായ പിരിമുറുക്കം കത്തിച്ചതായി യാക്‌സ്‌ലി ലെനനെതിരിൽ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.