അതിതീവ്ര വൈറസ് മാരകമെന്ന്; 30 ശതമാനം മരണനിരക്ക് ഉയർത്തിയേക്കാം
text_fieldsലണ്ടൻ: കൊറോണ വൈറസിന്‍റെ യു.കെ വകഭേദം മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് മരണനിരക്ക് ഉയർത്തിയേക്കാം. യഥാർഥ വൈറസിനേക്കാൾ അതിവേഗം പടർന്നുപിടിക്കുകയാണിത്. കണക്കുകൾ പ്രകാരം 30 ശതമാനം മുതൽ 70 ശതമാനം വരെ വേഗത്തിൽ പടരുന്നതിന് സാധ്യതയുെണ്ടന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിലാണ് വകഭേദം സംഭവിച്ച കൊറോണ വൈറസ് ആദ്യം കണ്ടെത്തിയത്. പിന്നീട് ഇന്ത്യ ഉൾപ്പെടെ 50ഓളം രാജ്യങ്ങളിലേക്ക് ഇത് പടർന്നുപിടിക്കുകയായിരുന്നു.
ജനിതക മാറ്റം സംഭവിച്ച വൈറസ് മരണനിരക്ക് ഉയർത്തുമെന്ന് ഇംഗ്ലണ്ട് ചീഫ് സയന്‍റിഫിക് അഡ്വൈസർ പാട്രിക് വെല്ലൻസ് പറഞ്ഞു. 60 വയസിന് മുകളിൽ പ്രായമുള്ള ആയിരംപേരിൽ യഥാർഥ കൊറോണ വൈറസ് ബാധിക്കുകയാണെങ്കിൽ മരണസംഖ്യ പത്ത് ആയിരിക്കും. എന്നാൽ ജനിതക മാറ്റം സംഭവിച്ച വൈറസാണെങ്കിൽ 10 മുതൽ 14 വരെയാകും മരണമെന്ന് അദ്ദേഹം പറഞ്ഞു.
യഥാർഥ വൈറസിനേക്കാൾ 30 ശതമാനം അധികമാകും മരണനിരക്ക്. മരണനിരക്ക് ഉയരാൻ ഇടയായാൽ രോഗവ്യാപനം ഇടയാകുമെന്ന ആശങ്ക നിലനിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.