ബ്രിട്ടനിൽ പരിസ്ഥിതി മന്ത്രി രാജിവെച്ചു
text_fieldsലണ്ടൻ: മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി അടുപ്പമുള്ള ബ്രിട്ടീഷ് പരിസ്ഥിതി മന്ത്രി സാക്ക് ഗോൾഡ്സ്മിത്ത് രാജിവെച്ചു. കാലാവസ്ഥ പ്രശ്നങ്ങളോട് നിലവിലെ സർക്കാർ നിസ്സംഗത കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് രാജി. പ്രധാനമന്ത്രി ഋഷി സുനക്ക് പരിസ്ഥിതിയോട് താൽപര്യമില്ലാത്തയാളാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തോട് സർക്കാർ കാണിക്കുന്ന നിസ്സംഗത പദവിയിൽ തുടരാനുള്ള താൽപര്യമില്ലാതാക്കുന്നതായി രാജിക്കത്തിൽ അദ്ദേഹം പറഞ്ഞു. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായിരിക്കേയാണ് ഇദ്ദേഹത്തെ പ്രഭുസഭയിലേക്ക് തെരഞ്ഞെടുത്തത്.
കോവിഡ് കാലത്ത് നടത്തിയ വിരുന്നിൽ നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് ജോൺസൺ പാർലമെന്റിനോട് നുണപറഞ്ഞോ എന്ന് പരിശോധിക്കുന്ന സമിതിയുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചില എം.പിമാർ ഇദ്ദേഹമുൾപ്പെടെ ബോറിസ് ജോൺസൻ അനുകൂലികളായ എട്ട് പേർക്കെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് രാജി.
രക്ഷാസമിതി സ്ഥിരാംഗത്വം: ഇന്ത്യയെ പിന്തുണച്ച് ബ്രിട്ടൻ
ലണ്ടൻ: ഐക്യരാഷ്ട്ര സഭാ രക്ഷാ കൗൺസിലിെന്റ ഘടന പരിഷ്കരിക്കണമെന്ന ആവശ്യം ആവർത്തിച്ച് ബ്രിട്ടൻ. ഇന്ത്യക്ക് രക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യത്തെ പിന്തുണക്കുകയും ചെയ്തു.
സ്ഥിരാംഗത്വം ആവശ്യപ്പെട്ട് ഇന്ത്യ വർഷങ്ങളായി രംഗത്തുണ്ട്. ആധുനിക കാലത്തെ കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഒരു ബഹുമുഖ സംവിധാനമാണ് വേണ്ടതെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു. ലോകത്തിെന്റ സാമ്പത്തിക ക്രമം യൂറോ അറ്റ്ലാന്റിക്കിൽനിന്ന് മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലേക്കാണ് മാറ്റത്തിെന്റ ദിശയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.