അപേക്ഷയിൽ പിഴവ്; യാത്രക്കിടെ ചെലവായ ഒരു കോടിയുടെ ആശുപത്രി ബില്ല് നൽകാൻ വിസമ്മതിച്ച് ഇൻഷുറൻസ് കമ്പനി
text_fieldsലണ്ടൻ: ട്രാവൽ ഇൻഷുറൻസ് ഫോമിലെ ചെറിയൊരു അബദ്ധം വെക്കേഷൻ കാലത്തെ സന്തോഷം മുഴുവൻ നഷ്ടപ്പെടുത്തിയ കഥയാണ് ഈ ബ്രിട്ടീഷ് കുടുംബത്തിന് പറയാനുള്ളത്. വലിയ അബദ്ധങ്ങൾ ഒഴിവാക്കുന്നതിനായി ഇൻഷുറൻ പോളിസികൾ സൂക്ഷ്മമായി പരിശോധിക്കേണ്ട ആവശ്യത്തെകുറിച്ച് മറ്റുള്ളവരെ ബോധവത്കരിക്കുകയാണ് ഇപ്പോൾ ഈ കുടുംബം.
മകൾ കത്യക്കൊപ്പം കെനിയയിലേക്ക് വെക്കേഷൻ ട്രിപ്പിന് പോയതായിരുന്നു ബ്രിട്ടനിലെ സസക്സിൽ താമസിക്കുന്ന റോബർട്ടോയും മാഷ കാതലിനിക്കും. പുതുവത്സര ദിനത്തിൽ മാതാപിതാക്കൾ ബ്രിട്ടനിലേക്ക് മടങ്ങിയപ്പോൾ, കത്യ ദക്ഷിണാഫ്രിക്കയിൽ ഒരു കോഴ്സിന്റെ ഭാഗമായി തുടരാൻ തീരുമാനിച്ചു.
അവിടെ വെച്ചാണ് അവൾക്ക് ബ്രെയിൻ ഹീമറേജ് സംഭവിച്ചത്. 18കാരിയായ കത്യ ഉണർന്നപ്പോൾ കണ്ടത് അപരിചിതമായ ആശുപത്രി പരിസരമാണ്. തനിക്ക് എഴുന്നേൽക്കാനോ സംസാരിക്കാനോ വായിക്കാനോ കഴിയുന്നില്ലെന്നും അവൾക്ക് മനസിലായി. ആ സാഹചര്യത്തിൽ മറ്റാരുടെയും സഹായം ലഭിക്കാതെ ആ പെൺകുട്ടി വലഞ്ഞു.
താനൊരു നവജാത ശിശുവിനെ പോലെയായിരുന്നു ആ സമയത്തെന്ന് കത്യ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ സാധിച്ചില്ല. ചികിത്സ കഴിഞ്ഞ് 100,000 പൗണ്ടിന്റെ(ഏതാണ്ട് 1,05,80,711 രൂപ) ബില്ല് വന്നപ്പോൾ ഇൻഷുറൻസ് കവറേജ് ഉണ്ടല്ലോ എന്ന ആശ്വാസത്തിലായിരുന്നു കുടുംബം. എന്നാൽ കവറേജ് നൽകാൻ ഇൻഷുറൻസ് കമ്പനി തയാറായില്ല. അപേക്ഷ ഫോമിൽ തെറ്റായ വിവരങ്ങളാണ് ഉള്ളത് എന്ന് കാണിച്ചായിരുന്നു ഇത്. അതായത് കത്യ ദക്ഷിണാഫ്രിക്കയിലേക്ക് പോയയ് കെനിയയിൽ നിന്നാണ്, യു.കെയിൽ നിന്നല്ല എന്ന് ഇൻഷുറൻസ് അധികൃതർ ചൂണ്ടിക്കാട്ടി. യു.കെയിൽ നിന്ന് തന്നെ യാത്ര തുടങ്ങണമെന്ന് നിർബന്ധമുണ്ട്.
അപേക്ഷാ ഫോമിലെ തെറ്റായ വിവരങ്ങൾ ചൂണ്ടിക്കാട്ടി അവരുടെ 100,000 പൗണ്ട് മെഡിക്കൽ ബില്ലിന് ഇൻഷുറർ ആയ ആക്‌സ കവറേജ് നിഷേധിച്ചതോടെ മകളുടെ ചികിത്സയെക്കുറിച്ചുള്ള കുടുംബത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ചു.
തുടർന്ന് കുടുംബം പോളിസി റദ്ദാക്കുകയും കമ്പനി പ്രീമിയം മടക്കിക്കൊടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.