Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2020 9:30 PM IST Updated On
date_range 19 Sept 2020 9:30 PM ISTവിമാനത്തിൽ തോക്ക് മറന്നു; ബ്രിട്ടീഷ് മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് സസ്പെൻഷൻ
text_fieldsbookmark_border
ലണ്ടൻ: വിമാനത്തിൽ േതാക്ക് മറന്നുവെച്ചതിനെ തുടർന്ന് ബ്രിട്ടീഷ് മന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിൻെറ സുരക്ഷ ഉദ്യോഗസ്ഥനെതിരെയാണ് നടപടി.
അമേരിക്കൻ സന്ദർശനം കഴിഞ്ഞ് ഡൊമിനിക് റാബ് മടങ്ങിയെത്തിയപ്പോഴാണ് സംഭവം. ഹീത്രു വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളിയാണ് തിരകൾ നിറച്ച തോക്ക് കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം നടക്കുന്നതായി ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
ഫെബ്രുവരിയിലും സമാന സംഭവമുണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിൻെറ സുരക്ഷ ഉദ്യോഗസ്ഥൻ വിമാനത്തിൻെറ ശുചിമുറിയിൽ തോക്ക് മറന്നുവെക്കുകയും മറ്റൊരു യാത്രക്കാരൻ വിമാന ജീവനക്കാർക്ക് കൈമാറുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story