ഹിജാബ് വിഷയത്തിൽ യു.കെ ജഡ്ജിയുടെ ട്വീറ്റ്
text_fieldsലണ്ടൻ: ഇന്ത്യയിൽ ഹിജാബ് വിഷയം പുകയുമ്പോൾ യു.കെയിലെ ആദ്യ ഹിജാബ് ധാരിയായ ജഡ്ജി റാഫിയ അർഷാദിന്റെ ട്വീറ്റ് വൈറലാകുന്നു. ''ഒരിക്കൽ സ്കോളർഷിപ്പിനായുള്ള അഭിമുഖത്തിനു പോകുമ്പോൾ, ശിരോവസ്ത്രം ധരിക്കേണ്ട എന്നാണ് മാതാപിതാക്കൾ നിർദേശിച്ചത്.
അവസരം നഷ്ടപ്പെടുേമാ എന്ന ഭയമാണ് അവരെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത്. എന്റെ ജീവിതത്തിലെ നിർണായക നിമിഷമായിരുന്നു അത്. ഹിജാബ് ധരിക്കാൻ തന്നെ തീരുമാനിച്ചു. നിയമ സ്കൂളിൽ സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടു എന്നു മാത്രമല്ല, 17 വർഷത്തെ സർവീസിനു ശേഷം യു.കെയിൽ ഹിജാബ് ധരിക്കുന്ന ആദ്യ ജഡ്ജിയായി നിയമിക്കപ്പെടുകയും ചെയ്തു.''ഇങ്ങനെയായിരുന്നു റാഫിയയുടെ ട്വീറ്റ്. പ്രമുഖ മാധ്യമപ്രവർത്തകൻ ശശികുമാർ അടക്കം ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.