വിദേശയാത്രക്കാർക്ക് കോവിഡ് നിയന്ത്രണങ്ങൾ നീക്കി ബ്രിട്ടൻ
text_fieldsലണ്ടൻ: ബ്രിട്ടനിൽ അന്താരാഷ്ട്ര യാത്രക്കാർക്കായി അവശേഷിച്ചിരുന്ന കോവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു. ബ്രിട്ടനിലെത്തുന്നതിനുമുമ്പ് പാസഞ്ചർ ലൊക്കേറ്റർ ഫോറം പൂരിപ്പിക്കുക, വാക്സിനെടുക്കാത്തവർക്ക് യാത്ര പുറപ്പെടുംമുമ്പുള്ള കോവിഡ് പരിശോധന എന്നിവയാണ് നീക്കിയത്.
ഇതോടെ ആളുകൾക്ക് സുഗമമായി നിയന്ത്രണങ്ങളൊന്നുമില്ലാതെ യാത്രചെയ്യാമെന്ന് ബ്രിട്ടീഷ് വ്യോമയാന മന്ത്രി റോബർട്ട് കോർട്സ് പറഞ്ഞു. അതേസമയം, വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്കായുള്ള ഹോട്ടൽ ക്വാറന്റീനും മാർച്ച് അവസാനത്തോടെ എടുത്തുകളയുമെന്ന് അധികൃതർ പറഞ്ഞു. ഇതുവരെ വാക്സിനെടുത്തവരെ മാത്രമായിരുന്നു പി.സി.ആർ പരിശോധനകളിൽനിന്ന് ഒഴിവാക്കിയിരുന്നത്.
അല്ലാത്തവർക്ക് യാത്ര പുറപ്പെടും മുമ്പും ബ്രിട്ടനിലെത്തി രണ്ടു ദിവസത്തിനുശേഷവും കോവിഡ് പരിശോധന നിർബന്ധമായിരുന്നു. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഉയർന്നതോതിൽ വാക്സിനേഷൻ നിരക്കുള്ളതിനാൽ പ്രതിരോധിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ബ്രിട്ടീഷ് സർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.