എലിസബത്ത് രാജ്ഞി മരിച്ചിട്ടില്ല, ശവപ്പെട്ടിയിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുമെന്ന് ബ്രിട്ടീഷ് പൗരൻ; അറസ്റ്റ് ചെയ്ത് പൊലീസ്
text_fieldsഎലിസബത്ത് രാജ്ഞിയുടെ വിയോഗം ബ്രിട്ടനിലെ ജനങ്ങളെ അതീവ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. തിങ്കളാഴ്ച നടന്ന സംസ്കാര ചടങ്ങുകളിൽ ആയിരങ്ങളാണ് രാജ്ഞിക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. എന്നാൽ അതിനിടെ, രാജ്ഞി മരിച്ചിട്ടില്ലെന്നും രജ്ഞി ഉയിർത്തെഴുന്നേൽക്കുമെന്നും അവകാശപ്പെട്ട് മാർക്ക് ഹാഗ് എന്നയാൾ രംഗത്തെത്തി. ചടങ്ങിനെത്തിയ ടെലിവിഷൻ സംഘത്തോടാണ് രാജ്ഞി മരിച്ചിട്ടില്ലെന്ന് മാർക്ക് ഹാഗ് പറഞ്ഞത്.
രാജ്ഞി മരിച്ചിട്ടില്ല, താൻ രാജ്ഞിയോട് ശവപ്പെട്ടിയിൽ നിന്നും പുറത്തിറങ്ങണമെന്ന് ആവശ്യപ്പെടുമെന്നും മാർക്ക് ഹാഗ് പറഞ്ഞതായി പ്രോസിക്യൂട്ടർ ലൂയിസ് ബുർനൽ പറഞ്ഞു. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 10,888 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. മാർക്കിനെ കൂടാതെ പൊതുദർശനത്തിനിടെ അപമര്യാദയായി പെരുമാറിയ മറ്റ് രണ്ടുപേരെയും ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച മുതൽ ഞായറാഴ്ച വരെയായിരുന്നു പൊതുദർശനം. ഫിലിപ്പ് രാജകുമാരനൊപ്പം കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണ് രാജ്ഞിയുടെ അന്ത്യവിശ്രമം. റോയൽ എയർ ഫോഴ്സ് ഉദ്യോഗസ്ഥയായ ക്രീസി ഹേരിയാണ് അവസാനമായി രാജ്ഞിയോട് വിടപറഞ്ഞത്. 96 വയസുള്ള എലിസബത്ത് രാജ്ഞി സെപ്റ്റംബർ എട്ടിന് ബൽമോറൽ കൊട്ടാരത്തിണ് അന്തരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.