ലോക് ഡൗൺ വിരുന്ന്: അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി ബോറിസ് ജോൺസൻ
text_fieldsലണ്ടൻ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വിരുന്ന് സംഘടിപ്പിച്ചെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ മറുപടി നൽകി. കോവിഡ് നിയന്ത്രണങ്ങൾ കർശനമായ സമയത്ത് ഡൗണിംഗ് സ്ട്രീറ്റിലെ വസതിയിൽ പ്രധാനമന്ത്രി വിരുന്ന് നടത്തിയെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പാർട്ടിഗേറ്റ് കുംഭകോണമെന്ന പേരിൽ വിഷയത്തിൽ പൊതു പ്രതിഷേധം തുടരുമ്പോൾ, ബോറിസ് ജോൺസൻ തന്‍റെ രാഷ്ട്രീയ നിലനിൽപ്പിനു വേണ്ടി പോരാടുകയാണ്. അദ്ദേഹം ഉൾപ്പെടുന്ന കൺസർവേറ്റീവ് പാർട്ടിയിലെ നിരവധി എം.പിമാർ പ്രധാനമന്ത്രിയുടെ രാജിക്കായി പരസ്യമായി ആവശ്യപ്പെട്ടെങ്കിലും ബോറിസ് ജോൺസൻ വഴങ്ങിയില്ല.
2020, 2021-വർഷങ്ങളിൽ നടന്ന ഡൗണിംഗ് സ്ട്രീറ്റിലെ 12 ഒത്തുചേരലുകളുമായി ബന്ധപ്പെട്ട് 50-ലധികം ആളുകൾക്ക് ചോദ്യങ്ങൾ അയക്കുമെന്നും നിയമപരമായി ഏഴ് ദിവസത്തിനുള്ളിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും പൊലീസ് അറിയിച്ചിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെങ്കിൽ പിഴ ഈടാക്കേണ്ടി വരുമെന്നും പ്രധാനമന്ത്രിക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.