കഴിഞ്ഞ് പോയത് ഏറ്റവും ചൂടുള്ള രാത്രി, ചുട്ടുപൊള്ളി യു.കെ
text_fieldsലണ്ടൻ: യു.കെയിൽ ആദ്യമായി രാത്രി താപനില 25 ഡിഗ്രി രേഖപ്പെടുത്തി കാലാവസ്ഥ വകുപ്പ്. പകൽ 40 മുതൽ 41 വരെ ഡിഗ്രി രേഖപ്പെടുത്തിയിട്ടുണ്ട്. ഉഷ്ണ തരംഗവും കാട്ടുതീയും വർധിച്ചത് കാരണം യൂറോപ്പിൽ ജനജീവിതം കൈവിടുകയാണ്. ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ സമീപകാലത്തെ ഏറ്റവും ഉയർന്ന താപനിലയാണ് തിങ്കളാഴ്ചയും മുൻ ദിവസങ്ങളിലും റിപ്പോർട്ട് ചെയ്തത്.
യു.കെയിൽ പത്ത് മടങ്ങ് ആഗോളതാപനം സംഭവിച്ചതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. പോർചുഗലിലും സ്പെയിനിലുമായി 600 പേർ കനത്ത ചൂടിനെ തുടർന്ന് മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ലണ്ടൽ, മാഞ്ചെസ്റ്റർ, ലീഡ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്.
ഫ്രാൻസിനും ബ്രിട്ടനും പുറമെ ഗ്രീസ്, പോർചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളിലാണ് അത്യുഷ്ണം കൂടുതൽ അപകടം വിതക്കുന്നത്. നിരവധി പേർ മരണത്തിന് കീഴടങ്ങിയ ഇവിടങ്ങളിൽ ആയിരക്കണക്കിന് ഹെക്ടർ വനമേഖല ചാമ്പലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.