ഇന്ത്യക്കാരുടെ യാത്ര എളുപ്പമാക്കാനുള്ള ശ്രമം തുടരുന്നുവെന്ന് ബ്രിട്ടൻ
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറുമായി ചേർന്ന് ഇന്ത്യക്കാരുടെ യാത്ര എളുപ്പത്തിലാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ. ബ്രിട്ടനിൽ നിന്നും ഇന്ത്യയിലെത്തുന്നവർക്ക് 10 ദിവസത്തെ ക്വാറന്‍റീൻ നിർബന്ധമാക്കിയതിന് പിന്നാലെയാണ് പ്രതികരണം. നേരത്തെ ഇന്ത്യക്കാർക്ക് ക്വാറന്‍റീൻ ഏർപ്പെടുത്തിയ ബ്രിട്ടീഷ് സർക്കാർ നടപടിക്ക് മറുപടിയായാണ് പുതിയ നിബന്ധന കൊണ്ടു വന്നത്.
ഘട്ടം ഘട്ടമായി മറ്റ് രാജ്യങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണ് യു.കെയുടെ ലക്ഷ്യം. വാക്സിൻ സർട്ടിഫിക്കറ്റിന്‍റെ ആധികാരികത പരിശോധിക്കുന്നതിന് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കും. ഇതിനായി ഇന്ത്യയിലെ പൊതു ആരോഗ്യകേന്ദ്രത്തിന്‍റെ സഹായം തേടുമെന്നും ബ്രിട്ടീഷ് ഹൈകമ്മീഷൻ വക്താവ് അറിയിച്ചു.
നിരവധി ഇന്ത്യക്കാർ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഇതിനകം യു.കെയിലെത്തിയിട്ടുണ്ട്. 2021 ജൂൺ വരെ 62,500 പേർക്ക് വിദ്യാർഥി വിസ അനുവദിച്ചിട്ടുണ്ട്. വിസകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ 30 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്നും ബ്രിട്ടൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.