മാരിയുപോളിൽ റഷ്യ രാസായുധ ആക്രമണം നടത്തിയെന്ന ആരോപണം അന്വേഷിക്കുകയാണെന്ന് ബ്രിട്ടൻ
text_fieldsലണ്ടൻ: യുക്രെയ്ൻ നഗരമായ മരിയുപോളിൽ റഷ്യ രാസായുധം പ്രയോഗിച്ചുവെന്ന റിപ്പോർട്ടുകൾ പരിശോധിക്കുകയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പറഞ്ഞു. മരിയുപോളിലെ ജനങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിൽ റഷ്യൻ സേന വ്യാപകമായി രാസവസ്തുക്കൾ പ്രയോഗിച്ചതായി റിപ്പോർട്ട് വന്നിരുന്നു.
മരിയുപോളിൽ റഷ്യ അജ്ഞാത പദാർഥം ഉപയോഗിച്ചിട്ടുണ്ടെന്നും ആളുകൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതായും യുക്രെയ്ൻ നേതാവ് ഇവാന ക്ലിംപുഷ് പറഞ്ഞു.
യുക്രെയ്ൻ സൈനികൻ അദ്ദേഹത്തിന്‍റെ ടെലിഗ്രാം സന്ദേഷത്തിൽ, ജനങ്ങൾക്ക് നേരെയും സൈനികർക്ക് നേരെയും റഷ്യ ഡ്രോണുകൾ ഉപയോഗിച്ച് വിഷവസ്തു പ്രയോഗിച്ചതായി അവകാശപ്പെട്ടിരുന്നു. ഇതെതുടർന്ന് ആളുകൾക്ക് ശ്വാസതടസ്സവും നാഡീസംബന്ധമായ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നുണ്ടെന്ന് സേന അറിയിച്ചു.
മൂന്ന് പേർക്ക് രാസവസ്തുക്കൾ പ്രയോഗിച്ചതിന്‍റെ ഭാഗമായി വിഷബാധയേറ്റതിന്‍റെ വ്യക്തമായ ലക്ഷണങ്ങളുണ്ടെന്നും എന്നാൽ സ്ഥിതി ഗുരുതരമല്ലെന്നും സൈനികൻ തന്‍റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. യുക്രെയ്നിൽ ആക്രമണം തുടരുന്നതിനിടെ യുദ്ധകുറ്റങ്ങൾ ചെയ്തെന്ന ആരോപണം റഷ്യ തള്ളികളഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.