ഓൺലൈനായി ആപ്പിളിന് ഓർഡർ ചെയ്തു; ലഭിച്ചത് കിടിലൻ ആപ്പിൾ ഐഫോൺ
text_fieldsലണ്ടൻ: നിക്ക് ജെയിംസ് ഓൺലൈൻ പർച്ചേസായി ഓർഡർ ചെയ്തത് ഒരു സഞ്ചി ആപ്പിളുകളായിരുന്നു. എന്നാൽ, ഓർഡർ ചെയ്ത സാധനം വീട്ടിലെത്തിയപ്പോൾ ആ അമ്പതുകാരൻ ഞെട്ടി. ആപ്പിളിന് ഓർഡർ ചെയ്ത അദ്ദേഹത്തിന് അതിനോടൊപ്പം ലഭിച്ചത് കിടിലനൊരു ആപ്പിൾ ഐഫോൺ എസ്.ഇ.
എന്താണ് സംഭവിച്ചത് എന്ന് ആശ്ചര്യപ്പെട്ട നിക്കിന് കമ്പനി അധികൃതരുടെ വിശദീകരണമെത്തി. ആപ്പിളിന് പകരം ആപ്പിൾ ഐഫോൺ മാറി അയച്ചതൊന്നുമല്ല. ഓൺലൈൻ സമ്മാനപദ്ധതിയുടെ ഭാഗമായി ഐ ഫോൺ സൗജന്യമായി നൽകിയതാണ്. യു.കെയിൽ ഉടനീളമുള്ള സൂപ്പർമാർക്കറ്റ് ശൃംഖലയായ ടെസ്കോയിൽ സാധനങ്ങൾക്ക് ഓർഡർ നൽകിയപ്പോഴാണ് സമ്മാനമായി ഐഫോൺ അടിച്ചത്.
'ടെസ്കോക്ക് നന്ദി. കഴിഞ്ഞ ദിവസം ഒാർഡർ ചെയ്ത സാധനങ്ങൾ എടുത്തപ്പോൾ അതിൽ വലിയൊരു ആശ്ചര്യമുണ്ടായിരുന്നു-ഒരു ആപ്പിൾ ഐഫോൺ എസ്.ഇ. ആപ്പിൾ ഓർഡർ ചെയ്തപ്പോഴാണ് ആപ്പിൾ ഐ ഫോൺ കിട്ടിയത്. ഏാതായാലും മക്കൾക്ക് ഏറെ സന്തോഷമായി.' -നിക്ക് ട്വീറ്റ് ചെയ്തു. ബിസിനസ് പ്രൊമോഷന്‍റെ ഭാഗമായാണ് ടെസ്കോ ഇത്തരം സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.