ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതിയിൽ നിയന്ത്രണവുമായി യു.കെ
text_fieldsലണ്ടൻ: ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതിയിൽ നിയന്ത്രണവുമായി യു.കെ. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കാൻ ഇസ്രായേൽ ആയുധങ്ങൾ ഉപയോഗിക്കുമെന്ന ആശങ്കയിലാണ് കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് യു.കെ അറിയിച്ചു.
ഇസ്രായേലിലേക്ക് ആയുധം കയറ്റുമതി ചെയ്യാനുള്ള 350 ലൈസൻസുകളിൽ 30 എണ്ണം റദ്ദാക്കുകയാണെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചു. യുദ്ധവിമാനങ്ങൾ, ഹെലികോപ്ടറുകൾ, ഡ്രോണുകൾ എന്നിവയുടെ കയറ്റുമതിയെ തീരുമാനം ബാധിച്ചേക്കും. ഇസ്രായേലിന്റെ പ്രതിരോധിക്കാനുള്ള അവകാശത്തെ യു.കെ ഇപ്പോഴും പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് തെറ്റായ സന്ദേശം നൽകുമെന്ന് ഇസ്രായേൽ മന്ത്രി ബി.ബി.സിയോട് പ്രതികരിച്ചു.
ആറ് ബന്ദികളുടെ മൃതദേഹം ഹമാസിന്റെ ടണലിൽ നിന്ന് ലഭിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം വന്നതെന്ന് ഇസ്രായേൽ മന്ത്രി പറഞ്ഞു.
യു.കെയുടെ തെരുവുകളിൽ പോലും ഹമാസ് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, യു.കെ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടു. ഗസ്സയിൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രായേൽ വ്യാപകമായി ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ വിവിധ അന്താരാഷ്ട്ര സംഘടനകൾ വൻ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.