അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടൻ ഉപയോഗശൂന്യമായ സൈനിക താവളങ്ങളിലേക്ക് മാറ്റുന്നു
text_fieldsലണ്ടൻ: അനധികൃത കുടിയേറ്റക്കാരെ മാറ്റിപ്പാർപ്പിക്കാൻ പുതിയ പദ്ധതികളുമായി ബ്രിട്ടൺ. ഉപയോഗശൂന്യമായ പഴയ സൈനിക താവളങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനാണ് ഇപ്പോൾ നീക്കം. ഈ പദ്ധതി കുടിയേറ്റ മന്ത്രി റോബർട്ട് ജെൻറിക് പാർലമെന്‍റിൽ അവതരിപ്പിച്ചു.
റോയൽ എയർ ഫോഴ്സിന്‍റെ എസ്സെക്സ്, ലിങ്കൺഷെയർ, ഈ സ്റ്റ് സസ്സെക്സ് എന്നിവിടങ്ങളിലെ താവളങ്ങളാണ് ഈ ആവശ്യത്തിന് ഉപയോഗിക്കാൻ ലക്ഷ്യമിടുന്നത്.
ബ്രിട്ടൻ തീരങ്ങളിൽ ബോട്ടുകളിലും മറ്റുമായി അനധികൃതമായി എത്തുന്ന അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിന് 2.3 ബില്യൺ പൗണ്ടാണ് വർഷത്തിൽ സർക്കാറിന് ചെലവ് വരുന്നത്. ഈ ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. കടൽ കടന്നെത്തുന്നവരെ തീരപ്രദേശങ്ങളിലെ തന്നെ ഹോട്ടലുകളിലാണ് പാർപ്പിക്കുന്നത്. ഇത് വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റങ്ങൾ അവസാനിപ്പിക്കാനുള്ള ഋഷി സുനക് സർക്കാറിന്‍റെ നയത്തിന്‍റെ ഭാഗമാണിത്. ഇതുസംബന്ധിച്ച നിയമം പാർലമെന്‍റിന്‍റെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.