Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2021 12:44 PM IST Updated On
date_range 21 Aug 2021 3:56 PM ISTആവശ്യമെങ്കിൽ താലിബാനുമായി സഹകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ
text_fieldsbookmark_border
ലണ്ടൻ: ആവശ്യമെന്നു കണ്ടാൽ താലിബാനുമായി സഹകരിക്കാൻ തയാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ''അഫ്ഗാനിസ്താൻ വിഷയത്തിൽ പരിഹാരം കണ്ടെത്താനുള്ള രാഷ്ട്രീയ, നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ആവശ്യമെന്നു കണ്ടാൽ താലിബാനൊപ്പം മുന്നോട്ടുപോകുമെന്ന് ഉറപ്പുനൽകുകയാണ്''- ജോൺസൺ വെള്ളിയാഴ്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കാബൂൾ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരുന്നതായും ശാന്തമാകുന്നതിന്‍റെ ലക്ഷണം കാണുന്നതായും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് പൗരന്മാരും അവർക്കൊപ്പമുണ്ടായിരുന്ന അഫ്ഗാനികളുമുൾപെടെ 2,000 പേരെയാണ് ഇതുവരെയായി ബ്രിട്ടൻ രക്ഷപ്പെടുത്തിയത്. മൊത്തം 20,000 അഫ്ഗാനികൾക്ക് രാജ്യത്ത ് പുനരധിവാസം നൽകുമെന്ന് ജോൺസൺ വാഗ്ദാനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story