അനധികൃത കുടിയേറ്റം: റെയ്ഡിൽ പങ്കെടുത്ത് ഋഷി സുനക്
text_fieldsലണ്ടൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് നടത്തിയ റെയ്ഡിൽ പങ്കെടുത്ത് പ്രധാനമന്ത്രി ഋഷി സുനകും. 20 രാജ്യങ്ങളിൽനിന്നുള്ള 105 അനധികൃത കുടിയേറ്റക്കാരെ റെയ്ഡിൽ കണ്ടെത്തി. നോർത്ത് ലണ്ടനിലെ ബ്രെന്റിൽ നടന്ന റെയ്ഡിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി അനധികൃത കുടിയേറ്റക്കാർക്കെതിരെ സർക്കാർ നടപടി ശക്തമാക്കിയിരിക്കുകയാണ്. അനധികൃത തൊഴിൽ സമൂഹത്തിന് ദ്രോഹകരമാണെന്ന് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവർമാൻ പറഞ്ഞു.
രാജ്യത്തിന്റെ നിയമങ്ങളും അതിർത്തികളും ദുരുപയോഗം ചെയ്യുന്നത് തടയുമെന്നും അവർ കൂട്ടിച്ചേർത്തു. അനധികൃതമായി തൊഴിലെടുക്കാൻ അവസരം ലഭിക്കുന്നത് യു.കെയിലേക്കുള്ള അപകടകരവും നിയമവിരുദ്ധവുമായ യാത്രക്ക് കാരണമാകുന്നുണ്ട്. ഇത്തരം നടപടികൾ വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് റെയ്ഡ് നൽകുന്നതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.