വിമാന തകർച്ച: യുക്രെയ്ൻ-റഷ്യ തടവുകാരുടെ കൈമാറ്റം അനിശ്ചിതത്വത്തിൽ
text_fieldsകിയവ്: യുക്രെയ്ൻ അതിർത്തി നഗരമായ ബെൽഗോറോദിൽ റഷ്യൻ സൈനികവിമാനം തകർന്ന് 65 യുക്രെയ്ൻ യുദ്ധത്തടവുകാർ മരിച്ച സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള തടവുകാരുടെ കൈമാറ്റ പദ്ധതി അനിശ്ചിതത്വത്തിലാക്കി.
തടവുകാരുടെ കൈമാറ്റ പദ്ധതി പുനരാലോചിക്കുന്നതായി റഷ്യൻ വ്യക്തമാക്കി. വിമാനം യുക്രെയ്ൻ സൈന്യം വെടിവെച്ചിട്ടതാണെന്ന് റഷ്യ ആരോപിച്ചിരുന്നു. സംഭവത്തിൽ യുക്രെയ്ൻ അന്വേഷണം ആരംഭിച്ചു. അതേസമയം, റഷ്യ തടവുകാരുടെ ജീവൻവെച്ച് കളിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി വ്യാഴാഴ്ച പറഞ്ഞു. യുദ്ധത്തടവുകാരെ കൂടാതെ ആറു ജീവനക്കാരും അകമ്പടി പോയ മൂന്നുപേരും സംഭവത്തിൽ മരിച്ചിരുന്നു.
സൈനികരെ കൊണ്ടുപോകാനും കാർഗോ, സൈനിക ഉപകരണങ്ങൾ, ആയുധങ്ങൾ എന്നിവ ലക്ഷ്യസ്ഥാനത്തെത്തിക്കാനുമാണ് തകർന്ന ഐ.എൽ-76 വിമാനം ഉപയോഗിക്കുന്നത്. 225 സൈനികരെ വഹിക്കാൻ വിമാനത്തിന് ശേഷിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.