യുക്രെയ്നിലെ സാധാരണ ജനങ്ങളുടെ മരണം അസ്വസ്ഥതപ്പെടുത്തുന്നത്; അന്വേഷണം വേണമെന്ന് ഇന്ത്യ
text_fieldsവാഷിങ്ടൺ: യുക്രെയ്നിലെ സാധാരണ ജനങ്ങളുടെ മരണം അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ഇന്ത്യ. ബുച്ചയിലെ കൊലപാതകങ്ങളിലാണ് പ്രതികരണം. യു.എൻ സെക്യൂരിറ്റി കൗൺസിലിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. റഷ്യയുടെ ആക്രമണങ്ങളിൽ യുക്രെയ്നിൽ കുട്ടികളുൾപ്പടെ കൊല്ലപ്പെടുന്നതിനിടെയാണ് ഇന്ത്യയുടെ പ്രസ്താവന.
ബുച്ചയിലെ കൊലപാതകങ്ങൾ അസ്വസ്ഥതപ്പെടുത്തുന്നാണ്. ഉപാധികളില്ലാതെ കൊലപാതകങ്ങളെ അപലപിക്കുകയാണ്. ഇക്കാര്യത്തിൽ നടത്തുന്ന സ്വതന്ത്രാന്വേഷണത്തേയും പിന്തുണക്കുമെന്ന് യു.എന്നിലെ ഇന്ത്യൻ അംബാസിഡർ ടി.എസ് തിരുമൂർത്തി പറഞ്ഞു. യുക്രെയ്നിലുണ്ടായ പ്രതിസന്ധി അവിടെ മാത്രം ഒതുങ്ങുന്നതല്ല. ഇതുമൂലം ഭക്ഷ്യ-ഊർജ വിലകൾ വർധിക്കും. വികസ്വര രാജ്യങ്ങൾക്ക് മുന്നിൽ ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിരപരാധികളായ മനുഷ്യർക്കാണ് ജീവൻ നഷ്ടമാവുന്നത്. പ്രശ്നംപരിഹരിക്കാൻ നയതന്ത്രതലത്തിൽ ഇടപെടലുണ്ടാവണമെന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചു. യുക്രെയ്നിൽ റഷ്യയുടെ അധിനിവേശമുണ്ടായതിന് ശേഷം ഏറ്റവും മോശം സാഹചര്യം ഉടലെടുത്ത നഗരങ്ങളിലൊന്നാണ് ബുച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.