മോദി-മോറിസൺ ഉച്ചകോടിയിൽ യുക്രെയ്ൻ പ്രതിസന്ധി ചർച്ച
text_fieldsന്യൂഡൽഹി: യുക്രെയ്ൻ പ്രതിസന്ധി ഇന്ത്യ-പസിഫിക് ബന്ധങ്ങളിൽനിന്നും ശ്രദ്ധതെറ്റാനുള്ള കാരണമാകരുതെന്ന് ഇന്ത്യ, ആസ്ട്രേലിയ പ്രധാനമന്ത്രിമാർ ധാരണ. ഇന്ത്യയുടെ യുക്രെയ്ൻ നിലപാട് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ മനസ്സിലാക്കിയെന്നും കേന്ദ്ര വിദേശ സെക്രട്ടറി ഹർഷ് വർധൻ സിംഗ്ള വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്ട്രേലിയൻ പ്രധാനമന്ത്രിയും തിങ്കളാഴ്ച നടത്തിയ വെർച്വൽ ഉച്ചകോടിയിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശവും ചർച്ചയായ പശ്ചാത്തലത്തിലാണ് വിദേശ സെക്രട്ടറി ഈ വ്യക്തത വരുത്തിയത്.
യുക്രെയ്നിൽ തുടരുന്ന സംഘർഷവും ജീവകാരുണ്യ സാഹചര്യവും വിലയിരുത്തിയ ഇരുവരും അക്രമം അവസാനിപ്പിക്കേണ്ടതിന്‍റെ ആവശ്യം ഊന്നിപ്പറഞ്ഞു. പരസ്പര താൽപര്യമുള്ള ഉഭയകക്ഷി, മേഖല വിഷയങ്ങളും ഇരുവരും ചർച്ചചെയ്തു. കിഴക്കൻ ലഡാക്കിലെ സാഹചര്യം ധരിപ്പിച്ച മോദി ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാവാൻ മേഖലയിൽ സമാധാനം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ജൂൺ നാലിന് നടന്ന ഉച്ചകോടിയുടെ തുടർച്ചയായ തിങ്കളാഴ്ചത്തെ ഉച്ചകോടി സമഗ്രമായ ഒരു നയതന്ത്ര പങ്കാളിത്തത്തിലേക്ക് ഇന്ത്യ-ആസ്ട്രേലിയ ബന്ധം വളർന്നുവെന്ന് വിലയിരുത്തി.
സമഗ്ര സാമ്പത്തിക സഹകരണ ഉടമ്പടിയിൽ ഒപ്പുവെക്കാനുള്ള പ്രതിബദ്ധത ഇരുരാജ്യങ്ങളും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.