കുട്ടികളെ ബലമായി റഷ്യയിലേക്ക് കടത്തൽ; യുക്രെയ്ൻ അന്വേഷണം ആരംഭിച്ചു
text_fieldsകിയവ്: കുട്ടികളെ കൂട്ടത്തോടെ ബലമായി റഷ്യയിലേക്ക് കടത്തിയെന്ന ആരോപണത്തിൽ യുക്രെയ്ൻ അന്വേഷണം ആരംഭിച്ചു. യുക്രെയ്നിലെ റഷ്യൻ സേനയുടെ യുദ്ധ കുറ്റങ്ങൾ അന്വേഷിക്കുന്ന സംഘമാണ് കുട്ടികളെ കടത്തിയതും അന്വേഷിക്കുകയെന്ന് രാജ്യത്തെ മുതിർന്ന പ്രോസിക്യൂട്ടർ അറിയിച്ചു.
സംഘർഷ മേഖലകളിൽനിന്ന് ബലമായി ആളുകളെ നാട് കടത്തുന്നത് യുദ്ധ കുറ്റത്തിൽ ഉൾപ്പെടുമെന്നാണ് അന്താരാഷ്ട്ര മാനുഷിക നിയമം പറയുന്നത്. ഫെബ്രുവരി 24ന് യുക്രെയ്ൻ അധിനിവേശം ആരംഭിച്ചത് മുതൽ കിഴക്കൻ യുക്രെയ്നിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ബലമായി ആളുകളെ റഷ്യയിലേക്ക് നാട് കടത്തിയതുമായി ബന്ധപ്പെട്ട് 20ലധികം പരാതികൾ ലഭിച്ചതായി യുക്രെയ്നിലെ യുദ്ധ കുറ്റങ്ങളുടെ അന്വേഷണത്തിൽ മേൽനോട്ടം വഹിക്കുന്ന പ്രോസിക്യൂട്ടർ ജനറൽ ഐറിന വെനിഡിക്‌ടോവ പറഞ്ഞു.
യുദ്ധത്തിന്‍റെ ആദ്യ ദിനം മുതൽ അരങ്ങേറിയ വംശഹത്യയിൽ അന്വേഷണം ആരംഭിച്ചതായി ഐറിന മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളെ നാട് കടത്തിയതിന്‍റെ തെളിവുകൾ സംരക്ഷിക്കുമെന്നും അവർ അറിയിച്ചു. എന്നാൽ എത്ര പേരെ ഇത്തരത്തിൽ നാട് കടത്തി എന്നതിന്‍റെ കണക്കുകളൊന്നും അവർ വെളിപ്പെടുത്തിയില്ല.
ഡെനിസോവയുടെ പ്രസ്താവനയോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുക്രെയ്നിൽ തങ്ങളുടെ സൈന്യം യുദ്ധ കുറ്റങ്ങൾ നടത്തുന്നുവെന്ന ആരോപണം റഷ്യ നേരത്തെ തന്നെ ശക്തമായി തള്ളിക്കളഞ്ഞിരുന്നു. എന്നാൽ യുക്രെയ്നിൽ നിന്ന് സ്വമേധയാ പാലായനം ചെയ്യാൻ തയാറാകുന്നവർക്ക് മാനുഷിക സഹായം വാഗ്ദാനം ചെയ്തതായി റഷ്യ സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.