യു.എസുമായുള്ള ധാതുകരാറിൽ ധാരണയായെന്ന് യുക്രെയ്ൻ
text_fieldsവാഷിങ്ടൺ: യു.എസുമായുള്ള ധാതുകരാറിൽ ധാരണയായെന്ന് യുക്രെയ്ൻ. മുതിർന്ന യുക്രെയ്ൻ ഉദ്യോഗസ്ഥനാണ് കരാറിൽ ധാരണയായ വിവരം അറിയിച്ചത്. ചില ഭേദഗതികളോടെ കരാറിൽ ധാരണയായെന്നാണ് യുക്രെയ്ൻ അറിയിച്ചു. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഈ ആഴ്ച തന്നെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പിടും. സുരക്ഷാ ഉറപ്പുകളോ ആയുധങ്ങളുടെ തുടർച്ചയായ കൈമാറ്റമോ കരാറിൽ ഇല്ലെന്നാണു സൂചന. ‘സ്വതന്ത്രവും പരമാധികാരവും സുരക്ഷിതവുമായ’ യുക്രെയ്നാണു യുഎസ് ആഗ്രഹിക്കുന്നത്. ഭാവിയിലെ ആയുധ കയറ്റുമതി സംബന്ധിച്ചു ചർച്ചകൾ തുടരുമെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
യുക്രെയ്നിന്റെ പ്രകൃതി സമ്പത്തിൽ 500 ബില്യൻ ഡോളറിന്റെ അവകാശം ചോദിച്ചിരുന്ന യു.എസ് നിലപാടിൽ പ്രതിഷേധിച്ച് ധാതുകരാറിന്റെ മുൻ കരടിൽ ഒപ്പിടാൻ സെലൻസ്കി വിസമ്മതിച്ചിരുന്നു. യു.എസ് പ്രഖ്യാപിച്ച സഹായത്തിൽനിന്ന് വളരെ കുറച്ചേ ലഭിച്ചുള്ളൂവെന്നും യുക്രെയ്‌നിന് ആവശ്യമായ സുരക്ഷാ ഉറപ്പുകൾ കരാറിൽ ഇല്ലെന്നും അറിയിച്ചാണ് കരാറിൽ നിന്നും പിന്മാറിയത്.
പുതുക്കിയ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുക. ധാതുക്കൾ, ഹൈഡ്രോകാർബണുകൾ എന്നിവയുടെ ഖനനത്തിനും മറ്റുമായി യുഎസും യുക്രെയ്നും പുനർനിർമാണ നിക്ഷേപഫണ്ട് രൂപീകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.