യുക്രെയ്ൻ പ്രദേശങ്ങളെ ഒപ്പംചേർക്കാനുള്ള നീക്കവുമായി റഷ്യ മുന്നോട്ട് പോയാൽ ചർച്ചക്കില്ലെന്ന് സെലൻസ്കി
text_fieldsകിയവ്: യുക്രെയ്നിൽ പിടിച്ചെടുത്ത പ്രദേശങ്ങളിൽ ജനഹിതപരിശോധനയുമായി റഷ്യ മുന്നോട്ട് പോവുകയാണെങ്കിൽ ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് പ്രസിഡന്റ് വ്ലോഡമിർ സെലൻസ്കി. പിടിച്ചെടുത്ത ഭൂപ്രദേശങ്ങളിൽ ജനഹിത പരിശോധന നടത്തി അവ റഷ്യയോട് കൂട്ടിച്ചേർക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും റഷ്യയുമായി ചർച്ചക്കില്ലെന്നും സെലൻസ്കി പറഞ്ഞു.
റഷ്യയും സഖ്യകക്ഷികളും യുക്രെയ്നിലെ ഡോൺബാസ് മേഖലയിലും തെക്കൻ മേഖലകളിലും നിരവധി പ്രദേശങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഈ മേഖലകളിൽ ജനഹിത നടത്തി ഒപ്പംചേർക്കാനുള്ള റഷ്യൻ നീക്കത്തിനിടെയാണ് സെലൻസ്കിയുടെ പ്രസ്താവന.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിഡിയോയിൽ യുക്രെയ്നിന്റെ ഒരു പ്രദേശവും റഷ്യക്ക് വിട്ടുകൊടുക്കില്ലെന്ന് സെലൻസ്കി വ്യക്തമാക്കി. അധിനിവേശക്കാർ കപട ജനഹിതപരിശോധനയുമായി മുന്നോട്ട് പോകുകയാണെങ്കിൽ ചർച്ചകളുടെ സാധ്യത കൂടിയാണ് അടക്കുകയെന്ന് സെലൻസ്കി പറഞ്ഞു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ശേഷം ഇരുരാജ്യങ്ങളും നിരവധി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.