ഖേഴ്സൻ സന്ദർശിച്ച് യുക്രെയ്ൻ പ്രസിഡന്റ്
text_fieldsകിയവ്: റഷ്യൻ ആധിപത്യത്തിൽനിന്ന് മോചിപ്പിച്ച ഖേഴ്സൻ മേഖല സന്ദർശിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. വെള്ളിയാഴ്ച മേഖലയിൽനിന്ന് റഷ്യൻ സൈന്യത്തെ പിൻവലിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച സെലൻസ്കി സന്ദർശനം നടത്തിയത്.
റഷ്യ നൂറുകണക്കിന് യുദ്ധക്കുറ്റം നടത്തിയതിന് തെളിവ് ലഭിച്ചതായി അദ്ദേഹം പറഞ്ഞു. നേരത്തെ റഷ്യൻ മുന്നറിയിപ്പിനെത്തുടർന്ന് ആളുകൾ ഇവിടെനിന്ന് ഒഴിഞ്ഞുപോയിരുന്നു. തിരിച്ചെത്തിയ നാട്ടുകാർ യുക്രെയ്ൻ പതാക വീശിയും പടക്കം പൊട്ടിച്ചും ആഘോഷം തുടരുകയാണ്. ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം ആദ്യമായി യുക്രെയ്ൻ മോചിപ്പിച്ച വലിയ നഗരമാണ് ഖേഴ്സൻ.
സെപ്റ്റംബറിൽ റഷ്യ ഏകപക്ഷീയമായി രാജ്യത്തോട് കൂട്ടിച്ചേർത്തതായി പ്രഖ്യാപിച്ച നാല് യുക്രെയ്ൻ പ്രദേശങ്ങളിൽ ഒന്നാണിത്. ഖേഴ്സൻ ഇപ്പോഴും രാജ്യത്തിന്റെ ഭാഗമാണെന്ന് റഷ്യ അവകാശപ്പെടുന്നുവെങ്കിലും പ്രദേശം പൂർണമായും യുക്രെയ്ൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.