Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുക്രെയ്‌നും റഷ്യയും...

യുക്രെയ്‌നും റഷ്യയും യുദ്ധ തടവുകാരെ ക്രൂരമായി പീഡിപ്പിച്ചെന്ന് യു.എൻ, നിഷേധിച്ച് റഷ്യ

text_fields
bookmark_border
ukrain-russia conflict
cancel

ജനീവ: യുക്രെയ്‌ൻ - റഷ്യ യുദ്ധത്തിനിടെ ഇരുരാജ്യങ്ങളും തടവുകാരെ ക്രൂരമായ പീഡനങ്ങൾക്കിരയാക്കിയെന്ന് യു.എൻ മനുഷ്യാവകാശ കമ്മീഷണറുടെ കാര്യാലയം. തടവുകാരെ വൈദ്യുതി ഷോക്ക് ഏൽപ്പിച്ചെന്നും നിർബന്ധിച്ച് നഗ്നരാക്കിയെന്നും യു.എൻ വെളിപ്പെടുത്തുന്നു.

ഇരുരാജ്യങ്ങളിലും നിന്നുള്ള നൂറിലധികം തടവുകാരുമായി യു.എൻ നിരീക്ഷണ സംഘം നടത്തിയ അഭിമുഖത്തിലാണ് കണ്ടെത്തൽ. റഷ്യ അനുമതി നിഷേധിച്ചതിനെ തുടർന്ന് യുക്രെയ്‌ൻ തടവുകാരുമായുള്ള അഭിമുഖം അവർ മോചിതരായ ശേഷമാണ് നടന്നത്.

യുദ്ധ തടവുകാരെ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായെങ്കിൽ അത് പരിശോധിക്കുമെന്നും നിയമലംഘനങ്ങൾ ഉണ്ടായെങ്കിൽ നടപടിയെടുക്കുമെന്നും യുക്രെയ്ൻ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, തടവുകാരെ പീഡിപ്പിച്ചു എന്ന വാർത്ത റഷ്യ നിഷേധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russian Invasion in UkraineRussia Ukraine Warwar prisoners
News Summary - Ukraine, Russia Tortured Prisoners Says UN
Next Story