റഷ്യൻ യുദ്ധക്കപ്പൽ തകർത്തെന്ന് യുക്രെയ്ൻ
text_fieldsകിയവ്: രണ്ടു വർഷം പിന്നിട്ട യുക്രെയ്ൻ അധിനിവേശത്തിനിടെ റഷ്യക്ക് വീണ്ടും തിരിച്ചടി. ക്രിമിയയിലെ കെർച്ച് കടലിടുക്കിൽ റഷ്യൻ യുദ്ധക്കപ്പലായ സെർജി കോട്ടോവ് തകർത്തതായി യുക്രെയ്ൻ സൈനിക രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
ഡ്രോണുകൾ ഒന്നിനു പിറകെ ഒന്നായി പതിച്ച് വൻ സ്ഫോടനമുണ്ടാകുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 60 ജീവനക്കാരുണ്ടായിരുന്ന സെർജി കോട്ടോവ് കപ്പലിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. 2021ലാണ് ഈ കപ്പൽ റഷ്യൻ നാവികസേനയുടെ ഭാഗമായത്. കഴിഞ്ഞ മാസം 14ന് മറ്റൊരു റഷ്യൻ യുദ്ധക്കപ്പൽ സീസർ കുസ്നിക്കോവ് ക്രിമിയൻ കടലിൽ ആക്രമണത്തിൽ മുങ്ങിയിരുന്നു.
കനത്ത ആക്രമണങ്ങളെ തുടർന്ന്, കരിങ്കടൽ സേനാവ്യൂഹത്തിലേറെയും സുരക്ഷിതമായ നോവോറോസിസ്ക് തുറമുഖത്തേക്കു മാറ്റിയിട്ടുണ്ട്. അതേസമയം, കരയിൽ യുക്രെയ്ന്റെ കിഴക്കൻ മേഖലയിൽ റഷ്യ സൈനികമുന്നേറ്റം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.