റഷ്യ ധാന്യക്കയറ്റുമതി തടയുന്നതായി യുക്രെയ്ൻ
text_fieldsകിയവ്: കരിങ്കടലിലൂടെയുള്ള ധാന്യക്കയറ്റുമതി റഷ്യ തടസ്സപ്പെടുത്തുന്നതായി യുക്രെയ്ൻ അടിസ്ഥാന സൗകര്യ മന്ത്രാലയം. റഷ്യൻതീരത്തെ ആക്രമിക്കാൻ ധാന്യനീക്ക ഇടനാഴി ഉപയോഗപ്പെടുത്തിയതിനാലാണ് ചരക്കുനീക്കം തടഞ്ഞതെന്ന് റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവിസ് മേധാവി അലക്സാണ്ടർ ബോർട്നികോവ് വാർത്ത ഏജൻസിയോട് പറഞ്ഞു.
ആഗോള ഭക്ഷ്യപ്രതിസന്ധി ലഘൂകരിക്കാനായി യു.എന്നിന്റെയും തുർക്കിയയുടെയും മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ ബലത്തിലാണ് യുദ്ധത്തിനിടയിലും യുക്രെയ്നിൽനിന്നുള്ള ധാന്യ കയറ്റുമതി സുഗമമായി നടക്കുന്നത്.
ലോകത്തിലെ വലിയ ധാന്യഉൽപാദക രാജ്യങ്ങളിലൊന്നായ യുക്രെയ്നിൽനിന്നുള്ള കയറ്റുമതി പ്രതിസന്ധിയിലാകുന്നത് ആഗോളതലത്തിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകാനും വിലക്കയറ്റത്തിനും കാരണമാകും.
ലോക ഗോതമ്പ് കയറ്റുമതിയുടെ മൂന്നിലൊന്നും റഷ്യ, യുക്രെയ്ൻ രാജ്യങ്ങളിൽനിന്നാണ്. ചരക്കുനീക്കത്തിന് അനുമതി നൽകുന്ന കരാറിൽനിന്ന് റഷ്യ കഴിഞ്ഞ വർഷം പിൻവാങ്ങിയതോടെ കരിങ്കടലിലൂടെയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലായെങ്കിലും യു.എന്നിന്റെയും തുർക്കിയയുടെയും നയതന്ത്ര ഇടപെടലിലൂടെ പുനഃസ്ഥാപിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും പ്രതിസന്ധിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.