കീഴടങ്ങില്ല, കൊന്നോളൂ...
text_fieldsകിയവ്: കരിങ്കടലിൽ സ്നേക് ഐലന്റ് യുക്രെയ്ൻ സൈനികർ റഷ്യക്ക് വിട്ടുകൊടുത്തത് ജീവൻ ബലിയർപ്പിച്ച്. അവസാനംവരെ ചെറുത്തുനിന്ന 13 അതിർത്തി രക്ഷഭടന്മാർക്ക് മരണാനന്തര ബഹുമതിയായി ഹീറോ ഓഫ് യുക്രെയ്ൻ പദവി നൽകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അറിയിച്ചു.
കീഴടങ്ങണമെന്ന റഷ്യൻ സൈന്യത്തിന്റെ ആഹ്വാനം നിരസിച്ച ഇവരുടെമേൽ ബോംബിടുകയായിരുന്നു. ''ഇതൊരു റഷ്യൻ യുദ്ധക്കപ്പലാണ്. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ നിങ്ങളോരോരുത്തരും ആയുധം വെച്ച് കീഴടങ്ങണം. അല്ലാത്തപക്ഷം ഞങ്ങളിവിടെ ബോംബിടും''.
കരിങ്കടലിലെ ദ്വീപ് വളഞ്ഞ യുദ്ധക്കപ്പലിലെ മുന്നറിയിപ്പിന് അസഭ്യം പറഞ്ഞാണ് യുക്രെയ്ൻ സൈനികർ മറുപടി നൽകിയത്. കരിങ്കടലിൽ റുമേനിയയോട് ചേർന്നാണ് സ്നേക് ഐലൻഡ്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ദ്വീപ് 1991ലാണ് യുക്രെയ്ന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.