80ലേറെ ഡ്രോണുകൾ; റഷ്യൻ ആക്രമണത്തിൽ പകച്ച് യുക്രെയ്ൻ
text_fieldsകിയവ്: യുക്രെയ്ൻ നഗരങ്ങൾ ലക്ഷ്യമിട്ട് കനത്ത ഡ്രോൺ ആക്രമണവുമായി റഷ്യ. 80ലേറെ ഡ്രോണുകൾ ഉപയോഗിച്ച് ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചയും നടത്തിയ ആക്രമണങ്ങളിൽ നാലുപേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയുംചെയ്തു.
സുമി നഗരത്തിലെ ഭവനസമുച്ചയത്തിൽ ഡ്രോൺ ബോംബിട്ടതിനെ തുടർന്നാണ് ആളപായമുണ്ടായത്. പുലർച്ച ഒരുമണിയോടെയായിരുന്നു ആക്രമണം. നാലുപേരെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെടുത്തിയതായും പരിക്കേറ്റവരിൽ ഒരു കുട്ടിയുമുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ആക്രമണത്തെ തുടർന്ന് 120ഓളം പേരെ കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചു. തെക്കൻ ഒഡേസ മേഖലയിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഒരു ആശുപത്രിക്കും രണ്ട് ഭവന സമുച്ചയങ്ങൾക്കും കേടുപാട് സംഭവിച്ചതായി മേഖല തലവൻ ഒലെ കൈപർ ടെലിഗ്രാമിൽ അറിയിച്ചു.
ആക്രമണത്തെ അപലപിച്ച യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി, സംഭവം ദുരന്തവും റഷ്യയുടെ ഭീകര കുറ്റകൃത്യവുമാണെന്ന് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.