Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭ​ക്ഷ്യ​ക്ഷാ​മം...

ഭ​ക്ഷ്യ​ക്ഷാ​മം നേ​രി​ടാ​ൻ ക​രു​ത​ൽ ശേ​ഖ​ര​ത്തി​നൊ​രു​ങ്ങി യു​ക്രെ​യ്ൻ

text_fields
bookmark_border
ഭ​ക്ഷ്യ​ക്ഷാ​മം നേ​രി​ടാ​ൻ ക​രു​ത​ൽ ശേ​ഖ​ര​ത്തി​നൊ​രു​ങ്ങി യു​ക്രെ​യ്ൻ
cancel

കി​യ​വ്: റ​ഷ്യ​ന്‍ അ​ധി​നി​വേ​ശം തു​ട​രു​ന്ന യു​ക്രെ​യ്നി​ൽ ഭ​ക്ഷ്യ​ക്ഷാ​മം നേ​രി​ടാ​തി​രി​ക്കാ​ന്‍ ക​രു​ത​ൽ ഭ​ക്ഷ്യ​ശേ​ഖ​രം സൃ​ഷ്ടി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഡെ​നി​സ് ഷ്മി​ഗ​ൽ. ധാ​ന്യ​വും മ​റ്റ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും സം​ഭ​രി​ച്ച് സൈ​നി​ക​ർ​ക്കും ജ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി പി​ന്നീ​ട് ഉ​പ​യോ​ഗി​ക്കും. അ​ങ്ങ​നെ ഭ​ക്ഷ്യ​ക്ഷാ​മം മ​റി​ക​ട​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ ഭ​ക്ഷ്യ ഉ​ൽ​പാ​ദ​ന​ത്തി​ലും ക​യ​റ്റു​മ​തി​യി​ലും ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന രാ​ജ്യ​മാ​ണ് യു​ക്രെ​യ്ന്‍. എ​ന്നാ​ൽ റ​ഷ്യ​ന്‍ അ​ധി​നി​വേ​ശം യു​ക്രെ​യ്നി​ലെ വി​ള​വെ​ടു​പ്പി​നെ​യും കാ​ർ​ഷി​ക ഉ​ൽ​പാ​ദ​ന​ത്തെ​യും സാ​ര​മാ​യി ബാ​ധി​ച്ച​താ​യി വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തി​യി​രു​ന്നു. ഇ​ത് യു​ക്രെ​യ്നി​ലും ലോ​ക​ത്തി​ന്‍റെ മ​റ്റു ചി​ല ഭാ​ഗ​ങ്ങ​ളി​ലും ക്ഷാ​മം സൃ​ഷ്ടി​ക്കാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്നു​മാ​ണ് വി​ല​യി​രു​ത്ത​ൽ.

യു​ക്രെ​യ്നി​ൽ ഫെ​ബ്രു​വ​രി അ​വ​സാ​ന​മോ മാ​ർ​ച്ച് ആ​ദ്യ​മോ ആ​ണ് സാ​ധാ​ര​ണ​യാ​യി വ​സ​ന്ത​കാ​ല നി​ല​മൊ​രു​ക്ക​ലി​നും ന​ടീ​ലി​നു​മു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ക്കാ​റ്. ഇ​പ്രാ​വ​ശ്യം അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ന്നു​വ​ന്ന യു​ദ്ധം ഈ ​പ​തി​വു​ക​ൾ മു​ഴു​വ​ന്‍ തെ​റ്റി​ച്ചി​രി​ക്കു​ക​യാ​ണ്.

യു​ക്രെ​യ്നി​ലെ ക​ർ​ഷ​ക​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് ഭ​ര​ണ​കൂ​ടം ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ട്. എ​ങ്കി​ലും രാ​ജ്യ​ത്ത് ഇ​ന്ധ​ന​ത്തി​ന്‍റെ​യും വി​ത്തു​ക​ളു​ടെ​യും കൊ​ടി​യ ക്ഷാ​മം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ കണക്കുകൂട്ടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UkraineState Food Reserve
News Summary - Ukraine to Create State Food Reserve
Next Story