യുക്രെയ്ൻ യുദ്ധം ഹരിത ഊർജ്ജംപ്രിയങ്കരമാക്കി -ഐ.ഇ.എ
text_fieldsപാരിസ്: യുക്രെയ്നിലെ റഷ്യയുടെ അധിനിവേശം ഫോസിൽ ഇന്ധനങ്ങളിൽനിന്ന് ഹരിത ഊർജ്ജത്തിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുമെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി പറഞ്ഞു.
അധിനിവേശ ഫലമായി ഊർജ്ജവിപണികളും നയങ്ങളും മാറിയിട്ടുണ്ട്. ഇത് താൽക്കാലികമല്ല, ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്നതാണ്. താങ്ങാനാവുന്നതും കൂടുതൽ സുരക്ഷിതവുമായ ക്ലീൻ എനർജി സംവിധാനത്തിലേക്കുള്ള ചരിത്രപരമായ വഴിത്തിരിവുണ്ടാകുമെന്നാണ് ലോകമെമ്പാടുമുള്ള ഭരണകൂടങ്ങളുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഐ.ഇ.എ എക്സിക്യൂട്ടിവ് ഡയറക്ടർ ഫതിഹ് ബിറോൾ പറഞ്ഞു.
ലോക ഊർജ്ജ അവലോകന റിപ്പോർട്ട് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോസിൽ ഇന്ധനങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരായ റഷ്യ ഉപരോധംമൂലം യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണവും എണ്ണയുടെയും കൽക്കരിയുടെയും ഇറക്കുമതിയും വെട്ടിക്കുറച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
റഷ്യയുടെ ഊർജ്ജ വിതരണം 2021ലെ 20 ശതമാനത്തിൽനിന്ന് 2030ഓടെ 13 ശതമാനമായി കുറയുമെന്ന് ഊർജ്ജ ഏജൻസി പ്രവചിക്കുന്നു. ഹരിത ഊർജ്ജ പദ്ധതികളിലെ നിക്ഷേപം നിലവിലെ 1.3 ലക്ഷം കോടി ഡോളറിൽനിന്ന് 20130ഓടെ രണ്ട് ലക്ഷം കോടി ഡോളർ ആകും.
ഫോസിൽ ഇന്ധനങ്ങളിൽനിന്നുള്ള കാർബൺ പുറന്തള്ളൽ 2025ൽ ഏറ്റവും ഉയരത്തിൽ എത്തുമെങ്കിലും ക്രമേണ കുറഞ്ഞ് 2050 ആകുമ്പോഴേക്ക് പൂർണമായി ഇല്ലാതാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.