ഉക്രെയ്ൻ യുദ്ധം: ഇറാനിൽ നിന്ന് പിടിച്ചെടുത്ത 1.1 ദശലക്ഷം വെടിയുണ്ടകൾ അമേരിക്ക യുക്രയ്ന് നൽകി
text_fields
വാഷിങ്ടൺ: ഇറാനിൽ നിന്ന് പിടിച്ചെടുത്ത ഏകദേശം 1.1 ദശലക്ഷം വെടിയുണ്ടകൾ യുക്രെയ്നിലേക്ക് യു.എസ് അയച്ചു കൊടുത്തതായി സൈന്യം അറിയിച്ചു. മിഡിൽ ഈസ്റ്റിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന യു.എസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) ആണ് ഇക്കാര്യം അറിയിച്ചതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞവർഷം ഡിസംബറിൽ യെമനിലേക്ക് പോകുകയായിരുന്ന കപ്പലിൽ നിന്നാണ് ഈ വെടിയുണ്ടകൾ പിടിച്ചെടുത്തത്. യുക്രയ്ന് യു.എസ് പരസ്യമായി ആയുധങ്ങൾ നൽകുന്നുവെന്ന റഷ്യൻ ആരോപണത്തിനിടെയാണ് സെന്റ്കോമിന്റെ ഈ വെളിപ്പെടുത്തൽ. മേഖലയിൽ ഇറാന്റെ സ്വാധീനത്തെ തടയാൻ എല്ലാ മാർഗങ്ങളിലൂടെയും തങ്ങളുടെ സഖ്യകക്ഷികളുമായും പങ്കാളികളുമായും പ്രവർത്തിക്കാൻ യു.എസ് പ്രതിജ്ഞാബദ്ധമാണെന്ന് സെന്റ്കോം പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം മുതൽ, ഉക്രെയ്നിലെ യുദ്ധത്തിൽ ഉപയോഗിക്കുന്നതിന് ഇറാൻ റഷ്യയ്ക്ക് ആയുധങ്ങളും ഡ്രോണുകളും വിതരണം ചെയ്തതായി യു.എസ് അടക്കം ശക്തികൾ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.