ഹാസ്യനടനിൽ നിന്നും പ്രസിഡന്റ് പദവിയിലേക്ക്, ഇപ്പോൾ യുദ്ധ നേതാവ്; യുക്രെയ്ൻ പ്രസിഡന്റിനെ അറിയാം
text_fieldsഡോക്ടർ ഓൾഗ ഗോലുബോവ്‌സ്ക സമൂഹ മാധ്യമങ്ങളിൽ താരമാണ്. പതിനായിരക്കണക്കിന് ഫോളോവേഴ്സ് അവർക്കുണ്ട്. യുക്രെയ്ൻകാരിയാണ്. കടുത്ത ഭരണകൂട വിരോധിയായിരുന്നു. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയെ കുറിച്ച് അവർ കഴിഞ്ഞ ദിവസം ഒരു അഭിപ്രായപ്രകടനം നടത്തി. 'ഇപ്പോൾ ഞങ്ങൾക്ക് ഒരു പ്രസിഡന്റ് ഉണ്ട്. പ്രതിസന്ധിയിൽനിന്നും ഓടിപ്പോയിട്ടില്ലാത്ത ഒരു പ്രസിഡന്റ്.
അദ്ദേഹം ചില സത്യങ്ങൾ തുറന്നു പഞ്ഞിരിക്കുന്നു' എന്നാണ് ഓൾഗ ഗോലുബോവ്‌സ്കയുടെ കുറിപ്പ്. ലോകം അറിയാൻ സാധ്യതയില്ലാത്ത യുദ്ധകാല നേതാക്കളിൽ ഒരാളായിരിക്കാം വോളോദിമിർ സെലൻസ്‌കി, എന്നിട്ടും തന്റെ രാഷ്ട്രീയ ഭാഗ്യം ക്ഷയിച്ചുകൊണ്ടിരുന്ന സമയത്ത് അദ്ദേഹം പ്രസിഡന്റ് പദവിയിൽ പ്രശംസ നേടി.
യഹൂദ കുടുംബ പശ്ചാത്തലമുള്ള, റഷ്യൻ ഭാഷ സംസാരിക്കുന്ന മുൻ ടെലിവിഷൻ കോമഡി താരമായിരുന്നു മൂന്നു വർഷം മുമ്പുവരെ സെലൻസ്കി. രാജ്യത്ത് പരിപൂർണ സമാധാനം ഉറപ്പുവരുത്തും എന്ന പ്രചാരണത്തിലാണ് 73 ശതമാനം വോട്ടു നൽകി ഈ 44കാരനെ യുക്രെയ്ൻകാർ രാജ്യം ഏൽപിച്ചു നൽകിയത്. പല അഭിപ്രായപ്രകടനത്തിലും തീരുമാനങ്ങളിലും കോമഡിക്കാരൻ എന്ന് വിളിച്ച് ആളുകൾ പരിഹസിക്കുന്ന അവസ്ഥ നിലവിലുണ്ടായിരുന്നു.
അതിനൊക്കെയും റഷ്യ അധിനിവേശം തുടങ്ങിയതിന് ശേഷം തന്റെ കരുത്തുള്ള നിലപാടുകളാൽ മറുപടി നൽകുകയാണ് സെലൻസ്കി. രാജ്യ തലസ്ഥാനമായ കിയവിന് ഏതാനും വാര മാത്രം റഷ്യൻ അധിനിവേശ സേന കടന്നുകഴിഞ്ഞിട്ടും പ്രതിരോധത്തിനായി തലസ്ഥാനത്തു തന്നെ തുടരുകയാണ് പ്രസിഡന്റ്. എത്രയും വേഗം രാജ്യം വിടണം എന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടും രാജ്യം വിടില്ലെന്നും പോരാട്ടം തുടരുമെന്നും സെലൻസ്കി പറയുന്നു. രാജ്യത്തെ പൗരൻമാർക്ക് ആയുധം നൽകി റഷ്യക്കെതിരെ പോരാടും എന്നാണ് സെലൻസ്കി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.