യുദ്ധം മുറുകുന്നതിനിടെ കൂടുതൽ ആയുധങ്ങൾ തേടി സെലൻസ്കി ബ്രിട്ടനിൽ
text_fieldsലണ്ടൻ: യുക്രെയ്നിൽ റഷ്യൻ ആക്രമണം അതിരൂക്ഷമായി തുടരുന്നതിനിടെ അപ്രതീക്ഷിതമായി ബ്രിട്ടനിലെത്തി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. ബുധനാഴ്ച ലണ്ടനിലെത്തിയ സെലൻസ്കി ബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധന ചെയ്യുകയും ചെയ്തു.
റഷ്യക്കെതിരെ അതിശക്ത പോരാട്ടം തുടരുന്ന യുക്രെയ്ൻ സേനയുടെ ധൈര്യത്തിന് അഭിവാദ്യമർപ്പിച്ചാണ് നിങ്ങളെ അഭിസംബോധന ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം ആരംഭിച്ച ആദ്യ ദിവസം മുതൽ യുക്രെയ്ന് സഹായവുമായെത്തിയ രാജ്യമാണ് ഇംഗ്ലണ്ടെന്നും നിങ്ങളുടെ ധൈര്യത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. റഷ്യയുമായുള്ള യുദ്ധത്തിൽ കൂടുതൽ ആയുധങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെലൻസ്കി ബ്രിട്ടനിലെത്തിയത്. 900 വർഷം പഴക്കമുള്ള വെസ്റ്റ് മിനിസ്റ്റർ ഹാളിൽ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ നൂറുകണക്കിന് ജനപ്രതിനിധികളും ജീവനക്കാരുമാണ് തടിച്ചുകൂടിയത്.
വിമാനത്താവളത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകാണ് സെലൻസ്കിയെ സ്വീകരിച്ചത്. ഡൗണിങ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിനെയും കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.