യുക്രെയ്നിയൻ നടി ഒക്സാന ഷ്വെറ്റ്സ് റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു
text_fieldsകിയവ്: യുക്രെയ്നിയൻ താരം ഒക്സാന ഷ്വെറ്റ്സ് റഷ്യൻ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കിയവിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിനിടെയാണ് ഒക്സാന ഷ്വെറ്റ്സ് കൊല്ലപ്പെട്ടതെന്ന് യങ് തിയേറ്റർ ഗ്രൂപ്പ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. മരണപ്പെടുമ്പോൾ ഒക്സാന ഷ്വെറ്റ്സിന് 67 വയസ്സായിരുന്നു പ്രായം.
'ഓണേർഡ് ആർട്ടിസ്റ്റ് ഓഫ് യുക്രെയ്ൻ' എന്ന പേരിൽ കലാപ്രവർത്തനങ്ങൾക്ക് യുക്രെയ്ന്‍ നൽകുന്ന പരമോന്നത പുരസ്ക്കാരം ഒക്സാനക്ക് ലഭിച്ചിട്ടുണ്ട്. ഇവാൻ ഫ്രാങ്കോ തിയേറ്റർ, കിയവ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയേറ്റർ എന്നിവയിൽ നിന്നാണ് തിയേറ്റർ സ്റ്റുഡിയോയിൽ ഷ്വെറ്റ്സ് ബിരുദം നേടുന്നത്. ടെർനോപിൽ മ്യൂസിക് ആൻഡ് ഡ്രാമ തിയേറ്റർ, കിയവ് തിയേറ്റർ ഓഫ് സറ്റെയർ എന്നിവയുമായി സഹകരിച്ച് അവർ പ്രവർത്തിച്ചിരുന്നു
നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ ഒക്സാന ഷ്വെറ്റ്സിന് ആദരാഞ്ജലികൾ അർപ്പിക്കുകയും റഷ്യന്‍ അധിനിവേശത്തെ അപലപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.