യു.കെയിൽ ഒമിക്രോൺ ഭീതി; മൂന്നാം ദിവസവും ലക്ഷത്തിനടുത്ത് പുതിയ കോവിഡ് കേസുകൾ
text_fieldsലണ്ടൻ: യു.കെയിൽ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ വ്യാപകമായി പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്. തുടർച്ചയായ മൂന്നാം ദിവസവും ഏറ്റവും ഉയർന്ന നിരക്കിലാണ് പ്രതിദിന കോവിഡ് കേസുകളുടെ വർധന.
വെള്ളിയാഴ്ച 93,045 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. പുതുതായി കൂടുതൽ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ യു.കെയിൽ കോവിഡ് ബാധിതരുടെ എണ്ണം 1.11 കോടിയായി. 111 മരണവും പുതുതായി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,47,000 ആയി.
ഒമിക്രോണാണ് ഇപ്പോൾ രാജ്യത്ത് പടർന്നുപിടിക്കുന്ന പ്രധാന വകഭേദം. ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകിയ സുനാമി ഇപ്പോൾ ഞങ്ങളെ ബാധിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും സ്കോട്ട്ലന്റ് ഫസ്റ്റ് മിനിസ്റ്റർ നികോള സ്റ്റർജൻ അറിയിച്ചു.
യൂറോപ്പിൽ ഏറ്റവും വേഗത്തിൽ വാക്സിൻ വിതരണം പൂർത്തിയാക്കുന്നതിനൊപ്പം ഒമിക്രോണിന്‍റെ വിനാശകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുക കൂടിയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.