കോവിഡ് വാക്സിൻ സ്വവർഗാനുരാഗിയാക്കുമോ? ഇസ്രായേലിൽ വ്യാജ പ്രചാരണവുമായി ജൂത പുരോഹിതൻ
text_fields
ടെൽ അവീവ്: ഒരു വർഷത്തിലേറെയായി ഭീതിയിൽ നിർത്തുന്ന കോവിഡ് 19 മഹാമാരിക്ക് അവസാനം കുറിച്ചെത്തുന്ന വാക്സിൻ ലോകത്തെ പ്രതീക്ഷയിലേക്ക് തിരികെയെത്തിക്കുേമ്പാൾ അത് പ്രചാരണം മാത്രമാണെന്നും ഒരിക്കലും വിശ്വസിക്കരുതെന്നും പ്രചരിപ്പിച്ച് ഇസ്രായേലിൽ ജൂത പുരോഹിതൻ. കടുത്ത യാഥാസ്തിഥികനായ ഡാനിയൽ അസോർ എന്ന പുരോഹിതനാണ് പുതിയ പ്രചാര വേലയുമായി ഇറങ്ങിയത്. കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർ സ്വവർഗാനുരാഗികളായി മാറുമെന്നാണ് പ്രചാരണം.
പുതിയ ലോകക്രമം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ആഗോള തലത്തിൽ ദുരുപദിഷ്ടമായ ഒരു സർക്കാറാണ് പിന്നിലെന്നും അതിന് തെൻറ പക്കൽ തെളിവുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
മനുഷ്യ ഭ്രൂണത്തിൽനിന്നാണ് ഇത് ഉൽപാദിപ്പിക്കുന്നതെന്നും അങ്ങനെ രൂപമെടുക്കുന്ന എന്തും തെറ്റായ ലക്ഷ്യങ്ങളാണ് സാക്ഷാത്കരിക്കുകയെന്നും അസോർ വാദിക്കുന്നു.
വാദം തകൃതിയാണെങ്കിലും ഇതുവരെയും തെളിവൊന്നും അസോർ ഹാജരാക്കിയിട്ടില്ല.
രാജ്യത്ത് വാക്സിൻ വിതരണത്തിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹുവിനെയും ഇയാൾ പ്രതിക്കൂട്ടിൽ നിർത്തുന്നു.
ഇസ്രായേലിൽ ഇതുവരെ 20 ലക്ഷം പേർക്ക് വാക്സിൻ ആദ്യ ഗഡുവായി നൽകിയിട്ടുണ്ട്. രണ്ടേകാൽ ലക്ഷം പേർ രണ്ടാം ഗഡുവും സ്വീകരിച്ചു. മൊത്തം 50 ലക്ഷം മുതൽ 90 ലക്ഷം വരെ പേർക്ക് നൽകാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.