സ്റ്റാൻ സ്വാമിയുടെ മരണം തീരാ കളങ്കം –യു.എൻ. വിദഗ്ധ
text_fieldsയുനൈറ്റഡ് നേഷൻസ്: ഫാ.സ്റ്റാൻ സ്വാമിയുടെ മരണം ഇന്ത്യൻ മനുഷ്യാവകാശ ചരിത്രത്തിൽ കളങ്കമായി നിലനിൽക്കുമെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ വിദഗ്ധ മേരി ലാവ്ലോർ. സ്റ്റാൻ സ്വാമി കസ്റ്റഡിയിൽ മരിച്ചതറിഞ്ഞ് നടുങ്ങിയിരിക്കുകയാണ്. മനുഷ്യാവകാശ പ്രവർത്തകരെയും വേണ്ടത്ര തെളിവുകളില്ലാതെ തടവിലാക്കിയവരെയും രാജ്യങ്ങൾ വിട്ടയക്കണമെന്ന ഓർമപ്പെടുത്തലാണ് സ്വാമിയുടെ മരണമെന്നും അവർ കൂട്ടിച്ചേർത്തു. മനുഷ്യാവകാശ പോരാളിയെ തീവ്രവാദിയെന്ന് മുദ്രകുത്തുന്നത് പൊറുക്കാനാവില്ല.
വ്യാജ തീവ്രവാദ കേസുകൾ ചുമത്തിയാണ് അദ്ദേഹത്തെ ജയിലിലടച്ചത്. സ്റ്റാൻ സ്വാമി പീഡനത്തിനും നിരന്തരം ചോദ്യംചെയ്യലിനും ഇരയായി. ജയിലിൽ അദ്ദേഹത്തിെൻറ ആരോഗ്യം മോശമാണെന്നും വിട്ടയക്കണമെന്നും പലതവണ ആവശ്യപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തെ വിട്ടയക്കാതിരുന്നതെന്നും മേരി ലാവ്ലർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.