ആക്ടിവിസ്റ്റുകൾ 'അപ്രത്യക്ഷരാകുന്നു'; അഫ്ഗാനിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് താലിബാനോട് ആശങ്ക അറിയിച്ച് യുഎന്‍
text_fieldsകാബൂൾ: അഫ്ഗാനിസ്ഥാനിലെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ അറിയിക്കാൻ യുഎൻ പ്രതിനിധിയായ ഡെബോറ ലിയോൺസ് താലിബാൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ മുന്നാഴ്ചകളിലായി അഫ്ഗാനിസ്ഥാനിലെ പ്രമുഖ വനിതാ ആക്ടിവിസ്റ്റുകളെ കാണാതായതിനെ തുടർന്നാണ് ഡെബോറ ലിയോൺസ് കൂടിക്കാഴ്ച നടത്തിയത്. രാജ്യത്തെ സത്രീ സുരക്ഷയും സ്ത്രീ സ്വാതന്ത്രവും സംബന്ധിച്ച വിഷയങ്ങൾ താലിബാനുമായി ചർച്ചചെയ്തതായി അവർ ട്വീറ്റ് ചെയ്തു.
പുതിയതായി തടവിലാക്കിയ ആളുകളെക്കുറിച്ച് താലിബാനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായും യുഎൻ അറിയിച്ചു. അഫ്ഗാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി വാദിച്ച നിരവധി ആക്ടിവിസ്റ്റുകളുടെ തിരോധാനത്തെക്കുറിച്ച് ബ്രിട്ടണും ജർമനിയും ഉൾപ്പടെ നിരവധി ലോകരാജ്യങ്ങൾ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. സ്ത്രീ ആക്ടിവിസ്റ്റുകളോട് ഇത്തരത്തിലുള്ള സമീപനം താലിബാന്‍ തുടരുകയാണെങ്കിൽ അഫ്ഗാന് ലോകപിന്തുണ ഇല്ലാതാകുമെന്ന് ഡെബോറ ലിയോൺസ് മുന്നറിയിപ്പ് നൽകി.
അഫ്ഗാൻ ജനതയിൽ നിന്നും ലോകത്തിൽ നിന്നും പിന്തുണ ലഭിക്കാൻ താലിബാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ആക്ടിവിസ്റ്റുകളെ അന്യായമായി തടങ്കലിൽ വയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് പ്രത്യേക പ്രതിനിധിയായ റിന അമീറി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.