രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പുനർനിർമിക്കണം: ലെബനൻ സർക്കാരിനോട് യു.എൻ
text_fieldsബെയ്റൂട്ട്: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പുനസ്ഥാപിക്കുന്നതിന് വേണ്ടി ശ്രമിക്കണമെന്ന് യു.എൻ അംഗവും ലെബനനിലെ ഹ്യൂമാനിറ്റേറിയൻ കോർഡിനേറ്ററുമായ നജാത്ത് റോച്ച്ഡി ലെബനൻ ഗവൺമെന്റിനോട് അഭ്യർഥിച്ചു.
രാജ്യത്ത കുട്ടികളുടെ ഭാവിക്ക് വേണ്ടി വിദ്യഭ്യാസ സമ്പ്രദായം പുനർനിർമിക്കുന്നതിന് എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാരിന് ആവശ്യമായ പിന്തുണ യു.എൻ നൽകിയിട്ടുണ്ടെന്ന് റോച്ച്ഡി വ്യക്തമാക്കി.
അധ്യാപകർ അഭിമുഖീകരിക്കുന്ന പ്രയാസകരമായ സാഹചര്യത്തെക്കുറിച്ച് അറിയാം. അധ്യാപകർക്കും കുട്ടികൾക്കും വേണ്ടി സ്കൂളുകളിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുനിസെഫുമായി ചേർന്ന് യൂറോപ്യൻ യൂണിയന്റെയും ജർമ്മൻ ഫണ്ടിങിന്റെയും സഹായത്തോടെ 336,000 ലെബനീസ് കുട്ടികളെയും ഏകദേശം 198,000 ലെബനീസ് ഇതര കുട്ടികളെയും സ്‌കൂളിൽ ചേർക്കുന്നതിന് പിന്തുണ നൽകുമെന്ന് യു.എൻ ഉദ്യോഗസ്ഥൻ അറിയിച്ചു.
ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയാണ് ലെബനൻ നേരിട്ടു കൊണ്ടിരിക്കുന്നത്. പ്രാദേശിക കറൻസിയുടെ തകർച്ച ജനസംഖ്യയുടെ 74 ശതമാനത്തിലധികം ആളുകളെയും ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.