ഫലസ്തീനിലെ അധിനിവേശം ഇസ്രായേൽ പൂർണമായി അവസാനിപ്പിക്കണം; യു.എന്നിൽ പ്രമേയം
text_fieldsവാഷിങ്ടൺ: ഫലസ്തീനിലെ അധിനിവേശം ഇസ്രായേൽ പൂർണമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്നിൽ പ്രമേയം. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ നടത്തുന്ന അധിനിവേശം പൂർണമായും അവസാനിപ്പിച്ച് പിൻവാങ്ങണമെന്നും അവർക്ക് ഉപരോധം ഏർപ്പെടുത്തണമെന്നും ഫലസ്തീൻ പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
193 അംഗ യു.എൻ പൊതുസഭയിൽ പ്രമേയം വോട്ടിനിടും. ബുധനാഴ്ച പ്രമേയം യു.എന്നിന് മുമ്പാകെ വോട്ടെടുപ്പിന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം ഒരു വർഷം തികയാനിരിക്കെയാണ് ഫലസ്തീൻ പ്രമേയം എന്നതും ശ്രദ്ധേയമാണ്.
യു.എന്നിലെ ഇസ്രായേൽ അംബാസിഡറായ ഡാനി ഡാനോൺ പ്രമേയം അംഗരാജ്യങ്ങൾ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടു. നയതന്ത്ര തീവ്രവാദത്തിലൂടെ ഇസ്രായേലിനെ നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അംബാസിഡർ ആരോപിച്ചു. പ്രമേയം മേഖലയെ പിന്നോട്ടടിക്കുന്നതാണെന്നും മുന്നോട്ട് നയിക്കില്ലെന്നും അംബാസിഡർ വ്യക്തമാക്കി.
യു.എൻ പൊതുസഭയിൽ പാസാക്കുന്ന പ്രമേയത്തിലെ നിർദേശങ്ങൾ നിർബന്ധമായും നടപ്പിലാക്കാൻ ഇസ്രായേലിന് ബാധ്യതയില്ല. എങ്കിലും വിഷയത്തിൽ ലോകത്തിന്റെ പൊതു അഭിപ്രായം രൂപീകരിക്കുന്നതിൽ പ്രമേയം സഹായിക്കും. യു.എൻ പൊതുസഭയിൽ സുരക്ഷാ സമിതിയുടേത് പോലെ പ്രമേയം വീറ്റോ ചെയ്യാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.