യു.എൻ ആണവ മേധാവി ഇറാനിൽ
text_fieldsതെഹ്റാൻ: ആണവപദ്ധതികൾ നിരീക്ഷിക്കുന്നതിെൻറ ഭാഗമായി യു.എൻ ആണവ നിരീക്ഷണ സമിതി തലവൻ റാഫേൽ ഗ്രോസി ഉന്നതതല ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ ഇറാനിലെത്തി.
രാജ്യത്തെ ആണവനിലയങ്ങളിൽ യു.എൻ സ്ഥാപിച്ച നിരീക്ഷണ കാമറകൾ മാറ്റുമെന്ന് ഇറാൻ അധികൃതർ ഭീഷണി മുഴക്കിയിരുന്നു. 2015ലെ ആണവകരാർ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ യു.എസിനും യൂറോപ്പിനും മേൽ സമ്മർദ്ദം ശക്തമാക്കിയ സാഹചര്യത്തിലാണ് ഗ്രോസിയുടെ സന്ദർശനം.
ഇറാൻ ആണവപദ്ധതി തലവൻഅലി അക്ബർ സലേഹിയുമായി ഗ്രോസി കൂടിക്കാഴ്ച നടത്തി. അതിനിടെ, പാർലമെൻറിൽ നിയമം പാസാക്കിയാലുടൻ കാമറകൾ മാറ്റുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സരീഫ് വ്യക്തമാക്കി. ഇറാൻ ജനാധിപത്യ രാജ്യമാണ്. അതിനാൽ പാർലമെൻറ് പാസാക്കുന്ന നിയമം പാലിക്കാൻ ബാധ്യതയുണ്ടെന്നും അദ്ദേഹം ടെലിവിഷൻ അഭിമുഖത്തിനിടെ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.