മാർച്ച് 15ന് ആദ്യ ഇസ്ലാമോഫോബിയ വിരുദ്ധ ദിനം ആചരിക്കാനൊരുങ്ങി യു.എൻ
text_fieldsഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള ആദ്യ അന്താരാഷ്ട്ര ദിനം ആചരിക്കാനൊരുങ്ങി ഐക്യരാഷ്ട്രസഭ. മുസ്‌ലിംകൾക്കെതിരായ വർദ്ധിച്ചുവരുന്ന വിദ്വേഷവും വിവേചനവും അക്രമവും നേരിടാൻ ദിനാചരണം സഹായകമാകുമെന്ന് യു.എൻ അധികൃതർ പറഞ്ഞു.
2022ൽ യു.എൻ പൊതുസഭയുടെ പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചതിനെ തുടർന്നാണ് മാർച്ച് 15ന് ഇസ്ലാമോഫോബിയ വിരുദ്ധ ദിനംഅന്താരാഷ്ട്ര ദിനമായി ആചരിക്കാൻ തീരുമാനം ആയത്. സഹിഷ്ണുത, സമാധാനം, മനുഷ്യാവകാശങ്ങൾ, മത വൈവിധ്യങ്ങൾ എന്നിവയോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുന്ന ആഗോള സംഭാഷണത്തിന് ദിനാചരണം ആഹ്വാനം ചെയ്യുന്നുവെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിശ്വാസത്തിന്‍റെ പേരിൽ മുസ്ലിംകൾ മുൻവിധിക്ക് ഇരയാകുന്നുണ്ട്.
മുസ്ലിം സ്ത്രീകൾ മൂന്നിരട്ടി വിവേചനത്തിന് ഇരയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംവാദവും മതസൗഹാർദ്ദവും പ്രോത്സാഹിപ്പിക്കുന്നതിന് ഒന്നിച്ച് പ്രവർത്തിക്കുനന ലോകമെമ്പാടുമുള്ള മതനേതാക്കളോട് യു.എൻ മേധാവി നന്ദി അറിയിച്ചു. ക്രൈസ്റ്റ് ചർച്ച് മസ്ജിദിൽ വെടിവെപ്പിൽ 51 പേർ കൊല്ലപ്പെട്ട ദിനമായ മാർച്ച് 15 ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി തെരഞ്ഞെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.