അഫ്ഗാനിസ്ഥാന് സഹായഹസ്തവുമായി ഐക്യരാഷ്ട്ര സംഘടന
text_fieldsവാഷിംഗ്ടൺ. അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം നല്കാനൊരുങ്ങി ഐക്യരാഷ്ട്ര സംഘടന. 8 ബില്ല്യൺ ഡോളറിന്‍റെ ധന സഹായം നൽകി രാജ്യത്തിന്‍റെ സാമ്പത്തിക സാമൂഹിക നില പുനരുജ്ജീവിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.
അഫ്ഗാനിസ്ഥാനിൽ മറ്റൊരു ഭരണകൂടം സൃഷ്ടിക്കുകയല്ല, മറിച്ച് കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തുണ്ടായ നാശനഷ്ടങ്ങൾ നികത്താനാണ് ഞങ്ങളാഗ്രഹിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഡെപ്യൂട്ടി പ്രതിനിധി റാമിസ് അലക്ബറോവ് പറഞ്ഞു.
യുദ്ധാനന്തരമുള്ള തകർച്ചയിലും താലിബാൻറെ അനധികൃത ഭരണത്തിലും തകർന്നു കിടക്കുന്ന അഫ്ഗാൻ ജനത കൂട്ടത്തോടെ പലായനം ചെയ്തേക്കുമോയെന്ന ഭീതിയിലാണ് അയൽരാജ്യളും മറ്റു യൂറോപ്യൻ രാഷ്ട്രങ്ങളും.
സാമ്പത്തിക വ്യവസ്ഥിതി മെച്ചപ്പെടുത്തുന്നതിലൂടെ വരും കാലങ്ങളിൽ രാജ്യത്തിൻറെ ആത്മവിശ്വാസം ഉയർത്തുന്നതിന് സഹായകമായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്ഗാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ആശുപത്രികളിലെയും ജീവനക്കാർക്ക് വേതനം നൽകുന്നതിനായി അടുത്ത വർഷം 3.6 ബില്യൺ ഡോളർ സഹായം നൽകാനും ഐക്യരാഷ്ട്ര സംഘടന പദ്ധതിയിടുന്നുണ്ട്. കൂടാതെ ചെറുകിട വ്യവസായികൾക്കും മറ്റു കർഷക്കുമുള്ള സഹായവും സംഘടനയുടെ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.