ആണവോർജ നിലയങ്ങളിലെ നിരീക്ഷണ കാമറകൾ ഇറാൻ നീക്കിയെന്ന് യു.എൻ ആണവോർജ ഏജൻസി
text_fieldsവിയന: ഇറാനെതിരെ ആരോപണവുമായി യു.എൻ ആണവോർജ ഏജൻസി. ആണവോർജ നിലയങ്ങളിലെ നിരീക്ഷണ കാമറകൾ ഇറാൻ നീക്കിയതായാണ് പരാതി. ഇതോടെ ആയുധ നിർമാണത്തിനായി ഇറാൻ യുറേനിയം സമ്പുഷ്ടീകരണം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന നിരീക്ഷകരുടെ ജോലി തടസ്സപ്പെടുമെന്ന് ആണവോർജ ഏജൻസി അധികൃതർ ആശങ്ക പ്രകടിപ്പിച്ചു.
ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റഫേൽ മാരിയാനോ ഗ്രോസിയാണ് വാർത്തസമ്മേളനം വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ നടപടി ഗൗരവമേറിയതാണെന്നും ഇങ്ങനെ തുടരുകയാണെങ്കിൽ മൂന്നുനാല് ആഴ്ചക്കകം ഇറാന്റെ ആണവ പദ്ധതികളുടെമേലുള്ള നിരീക്ഷണം അസാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട തുടർചർച്ചകളിൽ തടസ്സം സൃഷ്ടിക്കുന്നതാണ് ഇറാന്റെ നടപടിയെന്നും ഗ്രോസി കൂട്ടിച്ചേർത്തു. ആണവോർജ ഏജൻസിയുടെ ആരോപണത്തിൽ ഇറാൻ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.